ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണം - എസ്.ഇ.യു


കാഞ്ഞങ്ങാട്: ഡിസംബര്‍ 07.2018. സർക്കാർ ജീവനക്കാർക്ക് മുൻ സർക്കാർ കൃത്യമായി അനുവദിച്ചിരുന്ന ക്ഷാമബത്തകൾ ഈ സർക്കാർ അനന്തമായി നീട്ടിക്കൊണ്ടു പോവുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ഹൊസ്ദുർഗ് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.സാദിഖ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി  അംഗം ബഷീർ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു സംസ്ഥാന ഉപാധ്യക്ഷൻ നാസർ നങ്ങാരത്ത്  മുഖ്യപ്രഭാഷണം നടത്തി. 

താലൂക്ക് ജനറൽ സെക്രട്ടറി ഷാക്കിർ നങ്ങാരത്ത് വാർഷിക റിപ്പോർട്ടും ട്രഷറർ സൈഫുദ്ദീൻ മാടക്കാൽ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഒ.എം. ഷഫീഖ് , ജനറൽ സെക്രട്ടറി കെ.എൻ.പി മുഹമ്മദലി, ട്രഷറർ അബ്ദുൽ റഹ്മാൻ നെല്ലിക്കട്ട, ജാഫർ മുവാരക്കുണ്ട്, എ.എ.മുഹമ്മദ് കുഞ്ഞി ബേക്കൽ, സിയാദ്.പി, സലീം.ടി, മുസ്തഫ ഒടയംചാൽ പ്രസംഗിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ.അൻവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുരളീധരൻ തച്ചങ്ങാട് നന്ദി പറഞ്ഞു.

ഭാരവാഹികളായി സാദിഖ് .എം (പ്രസിഡണ്ട്) 
ഷാക്കിർ നങ്ങാരത്ത് (ജനറൽ സെക്രട്ടറി) 
സൈഫുദ്ദീൻ മാടക്കാൽ (ട്രഷറർ)

വൈസ് പ്രസിഡണ്ടുമാർ: ബഷീർ.ടി.എ, സിദ്ദീഖ്.എ.ജി, മുരളീധരൻ തച്ചങ്കാട്. 

ജോ.സെക്രട്ടറിമാർ: ഇഖ്ബാൽ .ടി.കെ, മുഹമ്മദ് ഹനീഫ്.പി, നൂറുൽ അമീൻ.

State employees union Hosdurg talukk conference, kasaragod, kerala, news.