വിദ്യാർത്ഥികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരാവുക: എസ് എസ് എഫ്


മൊഗ്രാൽപുത്തൂർ: ഡിസംബര്‍ 18.2018. കനലെരിയുന്ന കഥകളാണ്‌ ആധുനിക കാമ്പസുകള്‍ക്ക്‌ പറയാനുള്ളത്‌. കൃത്യമായ ദിശാബോധമില്ലാതെ കടന്നുപോകുന്ന, പിന്നിട്ട വഴികളെക്കുറിച്ചോ, ചെന്നെത്തേണ്ട ദൂരത്തെക്കുറിച്ചോ കൃത്യമായ ധാരണകളില്ലാതെ മുന്നോട്ടു നീങ്ങുന്ന വിദ്യാർത്ഥികൾ കാലത്തിന്റെ നിശ്ശബ്‌ദ പ്രയാണത്തില്‍ നിസ്സഹായരായി അധാർമികതക്ക് അടിമപെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനെ അതിജയിച്ച് സാമൂഹ്യ
പ്രതിബന്ധതയുള്ളവരായി വിദ്യാർത്ഥികൾ മാറണം എന്ന് എസ് എസ് എഫ് കാസറഗോഡ് ഡിവിഷൻ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. 

ഡിവിഷൻ പ്രസിഡൻറ് ബാദുഷ ഹാദി സഖാഫിയുടെ അദ്ധ്യക്ഷതയിൽ എസ്എസ്എഫ് മുൻ ദേശിയ സമിതി അംഗം അബ്ദറസ്സാഖ് സഖാഫി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മുൻ ജില്ല പ്രസിഡൻറ് അബ്ദുറഹ്മാൻ സഖാഫി ചിപ്പാർ വിഷയാവതരണം നടത്തി. പുതിയ കാസറഗോഡ് ഡിവിഷൻ കമ്മിറ്റി നിലവിൽ വന്നു.

ബാദുഷ സഖാഫി (പ്രസിഡൻറ്) തസ്ലീം കുന്നിൽ (ജനറൽ സെക്രട്ടറി) റസാഖ് സഅദി സിവിൽ (ഫൈനാൻസ് സെക്രട്ടറി) 
സെക്രട്ടറിമാർ : ഫാസിൽ ബള്ളൂർ (ദഅവ) ഫാറൂഖ് ചൂരി (ക്യൂഡി) മാഹിൻ പട്ള (മഴവിൽ ) അജ്മൽ ബള്ളൂർ (എച്ച്എസ്) മുർഷിദ് പുളിക്കൂർ (ക്യാമ്പസ്) റഷാദ് പന്നിപ്പാറ (വിസ്ഡം) നവാസ് തുരുത്തി (എെടി).
വിദ്യാർത്ഥി റാലിയോടെ സമാപിച്ച പരിപാടിയിൽ തസ്ലീം കുന്നിൽ സ്വാഗതവും മാഹിൻ പട്ള നന്ദിയും പറഞ്ഞു.

mogral puthur, kasaragod, kerala, news, SSF Kasaragod division conference.