ആവിഷ്കാര സ്വാതന്ത്ര്യത്തിന് മറവിൽ അവഹേളന ശ്രമം അപകടകരം- എസ് എസ് എഫ്


ബദിയഡുക്ക: ഡിസംബര്‍ 11.2018. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മറവിൽ മതങ്ങളെ ഇകഴ്ത്താനുള്ള ശ്രമങ്ങൾ പൊതുസമൂഹത്തിൽ വലിയ രീതിയിൽ ചിദ്രത തീർക്കാനെ ഉപകരിക്കുകയുള്ളു എന്ന് എസ്എസ്എഫ് ബദിയഡുക്ക സിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ അഭിപ്രായപ്പെട്ടു.

ബദിയടുക്ക ദാറുൽ ഇഹ്സാനിൽ നടന്ന കൗൺസിൽ പ്രസിഡന്റ കബീർ ഹിമമി സഖാഫിയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രറട്ടറി അബ്ദു റഹ്മൻ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രറട്ടറി സ്വാദിക്ക് ആവളം ക്ലാസ്സിന് നേതൃത്വം നൽകി.

ഫിനാൻസ് സെക്രറ്ററി ഹാരിസ് ഹിമമി സഖാഫി പരപ്പ ഡിവിഷനുകളെ പ്രഖ്യാപിച്ചു. ഫാറോക്ക് പൊസോട്ട് ,കെ എം കളത്തൂർ ഡിവിഷൻ കൗൺസിൽ നിയന്ത്രിച്ചു.
.
കരീം ജൗഹരി ഗാളിമുഖം, റഹീം സഅദി, ഫൈസൽ സൈനി, ജലാൽ തങ്ങൾ, മജീദ് ഫാളിലി, ഉമൈർ ഹിമമി, റഷൂദ് നെക്രാജെ, ഹുസൈൻ കൊമ്പോട് എന്നിവർ യഥാക്രമം ജനറൽ, ഫിനാൻസ്, ദഅവാ, വിസ്‌ഡം , മഴവിൽ, ക്യാമ്പസ്, എ,ച്ച് എസ് എന്നി റിപ്പോർട്ടുകൾ അവതരിപ്പിച്ചു.


SSF Badiyadukka division students council, badiyadukka, kasaragod, kerala, news.