സൗത്ത് ഇന്ത്യൻ ബാങ്ക്‌ ആരിക്കാടി ബ്രാഞ്ചിനെ പാർട്‌ടൈമാക്കിമാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമിരംഭി


ആരിക്കാടി ഡിസംബര്‍ 12.2018 ●  ആരീക്കാടിയിലെയും പരിസരപ്രദേശങ്ങളിലേയും ജനങ്ങൾക്ക് ഏറെ ഉപകാരമാകും വിതം 2013ൽ ആരിക്കാടി ജങ്ക്ഷനിൽ ആരംഭിച്ച സൗത്ത് ഇന്ത്യൻ ബാങ്ക്‌ ആരിക്കാടി ബ്രാഞ്ചിനെ ഈ മാസം 24 ആം തീയതി മുതൽ പാർട്‌ടൈമ് ബ്രാഞ്ചാക്കി മാറ്റാനുള്ള ബാങ്ക്‌ അധികാരികളുടെ തീരുമാനത്തിനെതിരെ പ്രതിഷേധമിരംഭി..

2500ലേറെ കസ്റ്റമേഴ്‌സിനെ ബാധിക്കുന്ന ഈ തെറ്റായ തീരുമാനം പിൻവലിക്കണമെന്നും,ബാങ്കിന്റെ നിലവിലെ സേവനസമയം നിലനിർത്തി തരണമെന്നും ആവശ്യപ്പെട്ട് കൊണ്ട്‌ പ്രദേശവാസികൾ ബാങ്കിന് മുന്നിൽ നടത്തിയ പ്രധിഷേധകൂട്ടായിമയും ഒപ്പ്‌ ശേഖരണവും 

കുംബള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ എൽ പുണ്ഡരികാക്ഷ ഉദ്ഘാടനം ചെയ്‌തു..റഫീഖ് അബ്ബാസ് (വിഷൻ കുംബോൽ)അധ്യക്ഷത വഹിച്ചു.

ബി എ റഹ്‍മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ ഷെട്ടി,പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ കെ ആരിഫ്,പഞ്ചായത്ത് മുൻ പ്രസിഡണ്ട് എം അബ്ബാസ്,

ലോകനാത ഷെട്ടി,ഡോ:ദാമോദരൻ,വ്യാപാരി വ്യവസായി സെക്രട്ടറി സത്താർ ആരിക്കാടി,മുഹമ്മദ് കുഞ്ഞി കുംബോൽ, എസ് കെ മുഹമ്മദ്,പുരോഹിത് രാമകൃഷ്ണ ആചാര്യ, മുഹമ്മദ് കോരികണ്ടം മൊയ്‌ദീൻ,അഷ്‌റഫ് പോക്കർ,ബഷീർ കുമ്ബോൽ,അഷ്‌റഫ് പൊയയ്‌,സിദീഖ്‌ ഐ എൻ ജി,അബൂബക്കർ,മുഹമ്മദലി,അഷ്‌റഫ് സിറാങ്,ഹമീദ്‌ ഒൽദ്‌ റോഡ്,ഇബ്രഹിം,അബ്ബസ്‌,അലി അഷ്‌റഫ്,അസീസ്‌,ഇബ്രഹിം പി എ ,എൻ കെ മുഹമ്മദ് ,നാട്ടിലെ സന്നദ്ധ സംഘടനകളെ പ്രധിനിധീകരിച്ച് ഹമീദ് സ്റ്റോർ(ഹെൽപ് ലൈൻ ഗ്രൂപ്‌)സകരിയ കുംബോൽ (ഗോൾഡൻ സ്റ്റാർ)മൊയ്‌ദീൻ(കുമ്ബോകാർസ് ഗ്രൂപ്പ്)ഫാറൂഖ് പള്ളി(ടിപ്പു വെൽഫെയർ അസോസിയേഷൻ) ഷകീൽ ഓൾഡ് റോഡ് (ജംക്ഷൻ ബോയ്‌സ്)അസ്‌പാദ് ബി എ ‌(മൾട്ടി ബോയ്‌സ്)അബ്ദുല്ല ബന്നങ്കുളം(ഒ എസ് എ)അൻവർ(കെ ജി എൻ)ഇക്ബാൽ സിറാങ് (ഇഖ്‌വാൻസ്‌) തുടങ്ങിയവർ സംസാരിച്ചു.കെ പി മുനീർ നന്ദി പറഞ്ഞു.

south-indian-bank-arikady