സ്കൈബ്ലൂ മുപ്പത്തിയഞ്ചിന്റെ നിറവിൽ: ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ 28ന് ഫ്ലഡ് ലൈറ്റ് ടൂർണമെന്റോടെ തുടക്കം


മുണ്ട്യത്തടുക്ക പള്ളം: ഡിസംബര്‍ 24.2018. സ്കൈ ബ്ലൂ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് 35 ആം വാർഷിക വർഷാഘോഷം 28 ഡിസംബർ 2018 ന് അണ്ടർ ആം ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ്  മത്സരത്തോടെ ആരംഭിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ഭാരവാഹികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷങ്ങളിലായി പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ വിനോദ കലാ കായിക മേഖലകളിൽ തുല്യതയില്ലാത്ത പ്രവർത്തനം കാഴ്ച വെച്ച കാസറഗോഡ് ജില്ലയിലെ തന്നെ മികച്ച ക്ലബ്ബ്കളിലൊന്നാണ് സ്കൈബ്ലൂ. 

കേന്ദ്ര യുവജന സംഘടനയായ നെഹ്‌റു യുവ കേന്ദ്രയുടെ നിരവധി അംഗീകാരങ്ങളും ക്ലബ്ബിനെയും മെമ്പർമാരെയും തേടിയെത്തിയത് ഔദ്യോഗിക തലത്തിലെ മികവിനെ വിളിച്ചോതുന്നു. കായിക മത്സരങ്ങൾ മാത്രം സംഘടിപ്പിച്ചു മുന്നേറുന്ന ക്ലബ്ബ്കൾക്ക് കായിക ഇനമായ ക്രിക്കറ്റും ഫുട്ബോളും പ്രീമിയർ ലീഗുകൾക്ക് പുറമെ സൗജന്യ ചികിത്സാ ക്യാമ്പുകൾ, വിദ്യാഭ്യാസ കിറ്റ് വിതരണം, സൗജന്യ ട്യുഷൻ, സ്വയം തൊഴിൽ പരിശീലനം, നീന്തൽ പരിശീലനം, വ്യക്തി വികസന ക്ലാസുകൾ തുടങ്ങിയ എണ്ണമറ്റ പ്രവർത്തികൾ കൊണ്ടു  മാതൃകയാവുകയാണ് മുണ്ട്യത്തടുക്ക പള്ളം പ്രദേശത്തെ സ്കൈബ്ലൂ. 

ക്ലബ് സ്ഥാപിച്ച വായനശാലയിൽ ദിനവും വായനക്കായി എത്തുന്നത് കുട്ടികളും മുതിർന്നവരും അടങ്ങുന്ന ആപാലവൃന്ദം ജനങ്ങളാണ് സ്കൈ.

Sky blue sports and arts club 35th celebration, kasaragod, kerala, news.