സ്‌കൈബ്ലൂ പ്രീമിയര്‍ ലീഗ്: ലീന അറേബ്യന്‍സ് ചാമ്പ്യന്മാര്‍, 35-ാം വാര്‍ഷിക അണ്ടര്‍ ആം ഫ്ലഡ് ലൈറ്റ് ടൂര്‍ണമെന്റ് വെള്ളിയാഴ്ച


മുണ്ട്യത്തടുക്ക പള്ളം: ഡിസംബര്‍ 27.2018. സ്കൈബ്ലൂ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്  സ്കൈബ്ലൂ പ്രീമിയർ ലീഗ് സീസൺ 2 വിന് ശുഭാന്ത്യം. മജീദ് കൊൽക്കത്തയുടെ ലീന അറേബ്യൻസ് ചാമ്പ്യന്മാർ. നിലവിലെ ചാമ്പ്യന്മാർ ഫൈസൽ റൈൻബൗയുടെ ബൗണ്ടറി ഐമേഴ്സിനെ 37 റൺസിന് തകർത്താണ് ലീന ചാമ്പ്യന്മാരായത്. മാൻ ഓഫ് ദി ടൂർണമെന്റ് അഭി മുണ്ട്യത്തടുക്കയുടെ തകർപ്പൻ പ്രകടനമാണ് ലീനയെ ചാമ്പ്യൻ പദവിയിലെത്തിച്ചത്. 

രണ്ട് ദിനങ്ങളിലായി നാല് ടീമുകൾ മത്സരിച്ചു. ഖലീൽ മാടത്തടുക്ക ടോപ് സ്കോററും അഭി ഏറ്റവും കൂടുതൽ വിക്കറ്റും നേടി. പ്രീമിയർ ലീഗിന്റെ ഉൽഘാടനം പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ നിർവഹിച്ചിരുന്നു. 

ഒരു വർഷം നീണ്ടു നിൽക്കുന്ന മുപ്പത്തിയഞ്ചാം വാർഷിക പരിപാടി 28 ഡിസംബർ വെള്ളിയാഴ്ച അണ്ടർ ആം ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റോടെ ആരംഭിക്കും.

kasaragod, kerala, news, transit-ad, Sky blue premiur league; under arm tournament on Friday.