എസ് കെ എസ് എസ് എഫ് ആരിക്കാടി ക്ലസ്റ്റർ ന്യൂ ഇയർ പ്രഭാഷണ ലോഗോ പ്രകാശനം ചെയ്‌തു
ആരിക്കാടി: ഡിസംബര്‍ 19.2018. ഡിസംബർ 30ന് ആരിക്കാടി ജംഗ്‌ഷനിൽ നടക്കുന്ന ആരിക്കാടി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് ന്യൂ ഇയർ പ്രഭാഷണത്തിന്റെ ലോഗോ പ്രകാശനം പ്രമുഖ പ്രഭാഷകൻ സിറാജുദ്ദീൻ ഖാസിമി പത്തനാപുരം കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പ്രസിഡണ്ട് പി കെ മുസ്തഫ സാഹിബിന് നൽകി നിർവഹിച്ചു.

ചടങ്ങിൽ സ്വാഗത സംഗം ചെയർമാൻ സയ്‌യിദ്‌ യഹ്‌യ തങ്ങൾ അൽഹാദി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബി എ റഹ്‍മാൻ ആരിക്കാടി സ്വാഗതം പറഞ്ഞു.

സുബൈർ നിസാമി, ഗഫൂർ അശ്ശാഫി,അബ്ദുല്ല ഹാജി ബന്നങ്കുളം, സിദ്ദീഖ്‌ പുജൂർ, യുസുഫ്‌ ബംബ്രാണ, ബി എ അസീസ്‌, സിദ്ദീഖ് ബന്നങ്കുളം, ശരീഫ് ബന്നങ്കുളം സംബന്ധിച്ചു. ഹുസൈൻ ഉളുവാർ നന്ദി പറഞ്ഞു.

arikady, kasaragod, kerala, news, SKSSF Arikkady cluster new year speech logo released.