കെ.എ.എസ് സംവരണ നിഷേധം സാമൂഹ്യനീതിയെ അട്ടിമറിക്കും : എസ്.ഇ.യു


കാസർഗോഡ്: ഡിസംബര്‍ 16.2018. കേരളത്തിലെ സർക്കാർ മേഖലകളിലെ ഉന്നത തസ്തികകൾ  ഉൾപ്പെടുത്തി രൂപീകരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിൽ രണ്ട്, മൂന്ന് തട്ടുകളിൽ സംവരണം നിഷേധിക്കുന്നത് ഇപ്പോൾ തന്നെ ഉന്നത തസ്തികകളിൽ ചുരുങ്ങിയ  പ്രാതിനിധ്യം മാത്രമുള്ള  ദളിത്-പിന്നോക്ക വിഭാങ്ങളെ ആ മേഖലയിൽ നിന്ന് അകറ്റി നിർത്തുന്നതിന് കാരണമാകുമെന്നും, ഇത് രാജ്യത്ത് നിലവിലുള്ള സാമൂഹ്യ നീതിയെ അട്ടിമറിക്കുന്നതാണെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) കാസർഗോഡ് താലൂക്ക് സമ്മേളനം അഭിപ്രായപ്പെട്ടു. 

അർഹതപ്പെട്ട വിഭാഗങ്ങൾക്ക് കെ.എ.എസിൽ സംവരണം നൽകാൻ കഴിയില്ല എന്ന സർക്കാർ നിലപാട് തിരുത്തി പരീക്ഷ നടത്തുന്ന എല്ലാ തലത്തിലും സംവരണം ഏർപ്പെടുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

താലൂക്ക് പ്രസിഡന്റ് മുഹമ്മദ് കെ. അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.ഇ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എസ് .ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ നങ്ങാരത്ത് മുഖ്യ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി  അഷ്റ്ഫ് അത്തൂട്ടി വാർഷിക റിപ്പോർട്ടും ട്രഷറർ അബ്ദുൽ ജലീൽ പെർള വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഒ.എം. ഷഫീക്ക്, സെക്രട്ടറി മുഹമ്മദലി കെ.എൻ.പി, സ്റ്റേറ്റ് എക്സി.മെമ്പർ നൗഫൽ നെക്രാജെ, ജില്ലാ ട്രഷറർ അബ്ദുറഹിമാൻ നെല്ലിക്കട്ട, എ.എ മുഹമ്മദ് കുഞ്ഞി ബേക്കൽ, അഷ്‌റഫലി ചേരങ്കൈ, ആസ്യമ്മ ഇ എ, അബ്ദുൽ റഹ്‌മാൻ മൊഗ്രാൽ, മുസ്തഫ കെ.എ, ഷാക്കിർ എൻ, ഇബ്രാഹിം കെ.സി., അഷ്റഫ്  കല്ലിങ്കാൽ പ്രസംഗിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.കെ അൻവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.  

ഭാരവാഹികൾ: മുഹമ്മദ്.കെ (പ്രസിഡണ്ട്)

അഷ്റഫ് അത്തൂട്ടി (ജന സെക്രട്ടറി) 

അബ്ദുൾ ജലീൽ പെർള (ട്രഷറർ)

ഷംസുദ്ദീൻ കെ, സുലൈഖ പാലോത്ത് (വൈസ് പ്രസിഡണ്ടുമാർ), 

മൊയ്തീൻകുഞ്ഞി ബി, അഷ്റഫ് ബാലനടുക്കം (ജോ.സെക്രട്ടറിമാർ)

kasaragod, kerala, news, kids camp ad, SEU Kasaragod talukk conference.