എസ് ഇ യു സ്ഥാപക ദിനം ആചരിച്ചു


കാസറഗോഡ്: ഡിസംബര്‍ 28.2018. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ  സ്ഥാപക ദിനം ആചരിച്ചു. കാസറഗോഡ് പി ഡബ്ല്യൂ ഡി ഓഫീസ് പരിസരത്ത് ജില്ലാ പ്രസിഡന്റ്‌ ഒ എം ഷഫീഖ് പതാക ഉയർത്തി. താലൂക്ക് ഓഫീസ് പരിസരത്ത് സംസ്ഥാന കമ്മിറ്റി അംഗം ടി കെ അൻവർ, കലക്ടറേറ്റ് പരിസരത്ത് ജില്ലാ ട്രഷറർ അബ്ദുൽ റഹ്‌മാൻ നെല്ലിക്കട്ട , മഞ്ചേശ്വരം പി എച് സി പരിസരത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ നാസർ നങ്ങാരത്ത് ഹൊസ്ദുർഗ് താലൂക്ക് ഓഫീസ് പരിസരത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ സിയാദ് പി  എന്നിവർ പതാക ഉയർത്തി. 

മുഹമ്മദ്‌ കെ  അഷ്‌റഫ്‌ അത്തൂട്ടി, അഷ്‌റഫ്‌ ബാലടുക്കം, ഹസ്സൈനാർ ഹിദായത്ത് നഗർ, അഷ്‌റഫ്‌ കല്ലിങ്കാൽ, മൊയ്‌തീൻ കുഞ്ഞി .ബി, അബ്ദുൽ ജലീൽ പെർള, അഷ്‌റഫ്‌ കല്ലങ്കൈ, അബ്ദുൽ ജലീൽ എൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.

kasaragod, kerala, news, SEU establishing day celebrated.