യാത്രയയപ്പ് നൽകി


കുമ്പള: ഡിസംബര്‍ 31.2018. ആരോഗ്യവകുപ്പിൽ 33 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ എൽ. എച്. എസ്. ജയമ്മ സിസ്റ്റർക്കു സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സമുചിതമായ യാത്ര യയപ്പു നൽകി. കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന വിരമിക്കൽ ചടങ്ങിൽ മെഡിക്കൽ ഓഫീസർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് കൗണ്സിലിന്റെ സ്നേഹോപഹാരം മൊമെന്റോയും ബൊക്കെയും ഡോ.ഈശ്വര നായ്ക് ജയമ്മ സിസ്റ്റർക്കു സമർപ്പിച്ചു. സിസ്റ്ററുടെ ആരോഗ്യ മേഖലയിലെ സേവനങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് സ്റ്റാഫ് നഴ്‌സ് സിജി മാത്യു അവതരിപ്പിച്ചു.

ആശംസകൾ നേർന്നുകൊണ്ട് എൽ. എച്. ഐ. ശാരദമണി, ജോഗേഷ് ജെ.എച് ഐ, ശാരദ ജെ.പി.എച്.എൻ, ആരിക്കാടി പി എച്ച്.സി. യിലെ സുജാത, ജെ.പി.എച്ച്. എൻ ഫാർമ്മസിസ്റ്റ് ഷാജി, ഒപ്ടോമെട്രിസ്റ്റ് പ്രിയ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ സി.സി. സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിൽഫ്രഡ് നന്ദിയും പറഞ്ഞു.

kumbla, kasaragod, kerala, news, Sent off to LHS Jayamma.