ഐലന്റ് സ്കൂൾ 'ആന്വൽ ഡേ' : അരങ്ങ് തകർത്ത് കുരുന്നുകൾ, വിസ്മയം പൂണ്ട് ശ്രോതാക്കൾ


മൊഗ്രാൽ: ഡിസംബര്‍ 17.2018ജോണി ജോണി ഏസ് പപ്പാ...ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ...റൈൻ റൈൻ ഗോ എവേയ്.....മാങ്കോ ഈറ്റിംഗ്... കോൾ ദി ഡോക്ടർ  തുടങ്ങിയ ഇംഗ്ലീഷ് കവിതകൾ നഴ്സറി കുട്ടികളുടെ അധരങ്ങളിൽ നിന്നും ആംഗ്യ പാട്ടുകളായി വിക്കി വിക്കി പുറത്തു വന്നപ്പോൾ തടിച്ചു കൂടിയ ശ്രോതാക്കൾക്ക് വിസ്മയമായി മാറി . മൊഗ്രാലിലെ ഏക നഴ്സറി വിദ്യാലയമായ ഐലന്റ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിൽ നടന്ന 'ആന്വൽ ഡേ' പരിപാടിയാണ് കുരുന്നു മക്കൾ അരങ്ങ് തകർത്തപ്പോൾ ശ്രോതാക്കൾ കൈമെയ് മറന്ന് ആസ്വദിച്ചത്.  

തങ്ങളുടെ പിഞ്ചോമനകളുടെ കലാ-കായിക പ്രകടനങ്ങൾ വീക്ഷിക്കാൻ രാവിലെ മുതൽ തന്നെ രക്ഷിതാക്കൾ സന്നിഹിതരായിരുന്നു. തിങ്ങിനിറഞ്ഞ ഹാളിലെ 'ആന്വൽ ഡേ' പരിപാടി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് കമ്പാർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് എച്ച് എം കരീം അധ്യക്ഷത വഹിച്ചു. കലാപരിപാടികൾക്ക് പുറമെ അരങ്ങേറിയ പൊട്ടാറ്റോ ഗാതറിംഗ്, ലെമൺ ആൻഡ് സ്പൂൺ, ഫ്രോഗ് ജംപിങ് തുടങ്ങിയ കായിക മത്സരങ്ങൾ കൂടി നിന്നവർക്ക് കൗതുകമായി.

മൊഗ്രാൽ ഗവ:ഹൈസ്കൂൾ എസ് എം സി ചെയർമാൻ അഷ്‌റഫ്‌ പെർവാഡ് സമ്മാനങ്ങൾ വിതരണം ചെയ്തു. മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹിമാൻ, അൽ ബിർ സ്കൂൾ കോർഡിനേറ്റർ റിയാസ് മൊഗ്രാൽ, അൽ ഫിത്റ സ്കൂൾ ഡയറക്ടർ ടി കെ ജാഫർ , ടി.കെ.അൻവർ, പി.വി അൻവർ, നൗഷാദ് മലബാർ, ആരിഫ് ഫിർദൗസ്, എസ്.എ മുഹമ്മദ്‌ , റഹ്മത്ത് ടീച്ചർ  പ്രസംഗിച്ചു. റൈഹാന ടീച്ചർ സ്വാഗതവും നിഷാന ടീച്ചർ നന്ദിയും പറഞ്ഞു.

mogral, kasaragod, kerala, news, education, School annual day.