നിരവധി രോഗികൾക്ക് ആശ്വാസം പകർന്ന് സാവിയ്യ, ജന രക്ഷ, യേനപ്പോയ ആയൂർവേദിക് , ഹോമിയോ മെഡിക്കൽ ക്യാമ്പ് സമാപിച്ചു


കുമ്പള: ഡിസംബര്‍ 10.2018. "ആരോഗ്യമാണ് സമ്പത്ത് '' എന്ന സന്ദേശവുമായി സാവിയ്യ ഇസ്ലാമിക് പ്രി സ്കൂൾ മാനേജ്മെന്റും , ജനരക്ഷാ ബ്ലഡ് ഡോണേർസും സംയുക്തമായി യേനപ്പോയ ആയൂർവേദ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ഹോമിയോ, ആയുർവേദിക് സൗജന്യ വൈദ്യപരിശോധന ക്യാമ്പ് സമാപിച്ചു.

നൂറ് കണക്കിന് രോഗികൾക്ക് ആശ്വാസം പകർന്നു കൊണ്ട്' നടന്ന ക്യാമ്പ് രാവിലെ 9.30 മണി മുതൽ ഉച്ചക്ക് 3 മണി വരെ തുടർന്നു. മഹല്ല് കമ്മിറ്റി സെക്രട്ടറി പി. എം. മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു.
സയ്യിദ് അഹ്ദൽ ഹബീബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പുത്തിഗെ ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ. കെ. മുഹമ്മദ് കുഞ്ഞി മുഖ്യ അഥിതിയായിരുന്നു. 

ഹംസ സഖാഫി കൂട്ടശ്ശേരി, അബ്ദുൽ റസ്സാഖ് ദേർളക്കട്ട, ഹമീദലി മാവിന കട്ട, മുഹമ്മദ് സ്മാർട്ട്, റസ്സാഖ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി ഹാജി, കാക്ക മുഹമ്മദ്, ഹുസൈൻ കളായി എന്നിവർ പ്രസംഗിച്ചു. നാസർ ബായാർ സ്വാഗതവും ഇബ്രാഹിം പെർവാഡ് നന്ദിയും പറഞ്ഞു.

kumbla, kasaragod, kerala, news, Saviya Janaraksha yeneppoya ayurvedic homeo medical camp conducted.