യോഗി എത്തിയില്ല; ആവേശം നഷ്ടപ്പെട്ട് സമാജോത്സവം


കാസര്‍കോട്:    ഡിസംബര്‍ 17.2018. സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ഹിന്ദു സമാജോത്സവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തില്ല. പരിപാടിയുടെ പ്രചരണാർഥം നടത്തിയ അനൗൺസ്മെന്റിൽ അവസാന നിമിഷം വരെയും യോഗി എത്തുമെന്ന് തന്നെയാണ് പ്രചാരണം നടന്നത്. അടുത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കുണ്ടായ തകർച്ചയാണ് യോഗി എത്താതിരിക്കാൻ കാരണമെന്ന് കരുതുന്നു. പരിപാടിയിൽ പങ്കാളിത്തം ഗണ്യമായി കുറഞ്ഞതും സംഘാടകരെ ഞെട്ടിച്ചു. ഇരുപത്തയ്യായിരത്തിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. എന്നാല്‍ അയ്യായിരത്തോളം പേര്‍ മാത്രമാണ് എത്തിയത്.

ന്യൂന പക്ഷങ്ങള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കുമെതിരെ നിശിത വിമര്‍ശനങ്ങളാണ് സമ്മേളനത്തിലുണ്ടായത്. വനിതാ മതിലില്‍ പങ്കെടുക്കുന്നത് മഹാപാപമെന്ന് ആര്‍.എസ്.എസ് നേതാവ് ജെ നന്ദകുമാര്‍ പറഞ്ഞു.nമുസ്ലിം വിഭാഗത്തോടൊപ്പം ചേര്‍ന്ന് ഹിന്ദുക്കളെ ഇല്ലായ്മ ചെയ്യാനാണ് കമ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന് ആര്‍.എസ്.എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ നന്ദകുമാര്‍ ആരോപിച്ചു.

ഹിന്ദു വിഭാഗത്തെ ഛിന്നഭിന്നമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നത്. അതില്‍ പങ്കെടുക്കുന്നത് മഹാപാപമാണെന്നും കര.എസ്.എസ് നേതാവ് പറഞ്ഞു. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടതായും പരാതിയുണ്ട്. പരിപാടി കഴിഞ്ഞ് തിരിച്ചു പോകുന്ന വഴിക്ക്
നിരവധി വാഹനങ്ങൾ തകർക്കുകയും ആരാധനാലയങ്ങൾക്ക് കല്ലെറിയുകയും ചെയ്തു.

Samajolsavam; Yogi not come to Kasaragod, kasaragod, kerala, news, jhl builders ad.