സഫറലി ഭവന നിർമ്മാണം : ആസ്‌ക് ആലംപാടി തുക കൈമാറി


വിദ്യാനഗർ : ഡിസംബര്‍ 02.2018. തൈവളപ്പ് വലിയമൂലയിൽ നാട്ടുകാരുടെ സഹകരണത്തോടെ നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സഫറലി ഭവന നിർമ്മാണ സഹായ ഫണ്ടിലേക്ക് ആസ്‌ക് ആലംപാടി ജി സി സി കാരുണ്യവർഷം 2018 പ്രഖ്യാപിച്ച തുക ക്ലബിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡണ്ട് സലീം ആപ  ചെങ്കള പഞ്ചായത്ത് 12 ആം വാർഡ് മെമ്പർ മഹ്മൂദ് തൈവളപ്പിന് കൈമാറി.

ചടങ്ങിൽ സഫറലി ഭവന നിർമ്മാണ സമിതി ചെയർമാൻ ഹസൈനാർ വെള്ളരിക്കുണ്ട് , നിർമ്മാണ സമിതി അംഗം കബീർ അറഫ , ജി സി സി വൈസ് പ്രസിഡണ്ട് നസീർ സി .എച്ച് , ആസ്‌ക് ജി സി സി 
ട്രഷറർ ഫൈസൽ അറഫ , ലത്തീഫ് മാസ്റ്റർ , എസ് എ അബ്ദുൽ റഹ്മാൻ , ഖാദർ ആലംപാടി , ഷാഫി മാസ്റ്റർ , ആസ്‌ക് ക്യാപ്റ്റൻ ദേളി മുഹമ്മദ്, സിദ്ദിഖ്‌ ബിസ്മില്ല തുടങ്ങിയവർ പങ്കെടുത്തു .

kasaragod, kerala, news, Safarali home construction; Fund hand over by AASC Alampady .