പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 13 പവന്‍ സ്വര്‍ണവും 12,000 രൂപയും കവര്‍ച്ച ചെയ്തുകാസര്‍ഗോഡ്: ഡിസംബര്‍ 17.2018. വീട്ടുകാര്‍ കല്ല്യാണത്തിനു പോയ സമയത്ത് 13 പവന്‍ സ്വര്‍ണവും 12,000 രൂപയും കവര്‍ന്നു. ചൗക്കി കുന്നിലെ മുനീറിന്റെ വീട്ടില്‍ നിന്ന് ഞായറാഴ്ച യാണ് കവര്‍ച്ച നടന്നത്. വീട്ടുകാർ പെരിയടുക്കയിലെ ബന്ധുവീട്ടില്‍ കല്യാണത്തിനു പോയതായിരുന്നു . അടുക്കള ഭാഗത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് സ്വര്‍ണവും പണവും കവരുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Robbery in house, kasaragod, kerala, news, kids camp ad.