ചൗക്കിയിലെ കവർച്ച; സ്വർണ്ണം കണ്ടെത്തി, പണം കാണാനില്ലെന്ന് പരാതി, സംഭവത്തിൽ ദുരൂഹത


കാസര്‍ഗോഡ്: ഡിസംബര്‍ 17.2018. വീട്ടുകാര്‍ കല്ല്യാണത്തിനു പോയ സമയത്ത് 13 പവന്‍ സ്വര്‍ണവും 12,000 രൂപയും കവര്‍ന്ന കേസിൽ പോലീസെത്തി പരിശോധന നടത്തിയപ്പോൾ കാണാതായ പതിമൂന്ന് പവൻ സ്വർണ്ണം അലമാരക്കടിയിൽ നിന്ന് കണ്ടെത്തി. ചൗക്കി കുന്നിലെ മുനീറിന്റെ വീട്ടില്‍ നിന്ന് ഞായറാഴ്ചയാണ് കവര്‍ച്ച നടന്നത്. വീട്ടുകാർ പെരിയടുക്കയിലെ ബന്ധുവീട്ടില്‍ കല്യാണത്തിനു പോയതായിരുന്നു . 

അടുക്കള ഭാഗത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് സ്വര്‍ണവും പണവും കവരുകയായിരുന്നു എന്നാണ് പരാതി. പക്ഷെ കാശ് കണ്ടെത്താൻ സാധിച്ചില്ല. അതിനിടെ കാണാതായ സ്വർണ്ണം പിന്നീട് എങ്ങനെ തിരിച്ചെത്തി എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നു. വിരലടയാള വിദഗ്ദ്ധരെ കൊണ്ട് വന്ന് അന്വേഷണം തുടരാനുള്ള ശ്രമത്തിലാണ് പോലീസ്.

Related News:
പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 13 പവന്‍ സ്വര്‍ണവും 12,000 രൂപയും കവര്‍ച്ച ചെയ്തു

kasaragod, kerala, news, alfalah ad, Robbery in Chowki; gold found.