കുണ്ടങ്കറടുക്ക ഇന്റർലോക്ക് റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി


കുമ്പള: ഡിസംബര്‍ 14.2018. ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവിൽ കാസറഗോഡ് വികസന പാക്കേജിൽ ഉൾപെടുത്തി ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പ് രണ്ടു വർഷം മുമ്പ് നിർമ്മിച്ച റോഡ് തകർന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. കുണ്ടങ്കറടുക്ക യൂണിറ്റ് പ്രതിഷേധപ്രകടനം നടത്തി. പരിപാടി ഡി.വൈ.എഫ്.ഐ.  മേഖലാ സെക്രട്ടറി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഇർശാദ് ചാക്കു അദ്ധ്യക്ഷത വഹിച്ചു. മുനാഫിർ, ഇർശാദ്, ജാഫർ, രിഫായി തുടങ്ങിയവർ നേതൃത്വം നൽകി.

തുടക്കം മുതൽ തന്നെ റോഡ് നിർമ്മാണത്തിൽ കൃത്രിമം നടന്നതായി ആരോപണം ഉണ്ടായിരുന്നു. വിജിലൻസിൽ പരാതി നൽകി അന്വേഷണം ഒന്നും നടന്നില്ല എന്ന് നാട്ടുകാർ പറയുന്നു.

kumbla, kasaragod, kerala, news, jhl builders ad, Road damage; DYFI conducts protest .