വോ​ട്ട​ര്‍​മാ​രു​ടെ ദേ​ശീ​യ​ദി​നാ​ച​ര​ണം; വി​ദ്യാ​ര്‍​​ത്ഥിക​ള്‍​ക്ക് ക്വി​സ്, പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു


കാ​സ​ര്‍​ഗോ​ഡ്: ഡിസംബര്‍ 31.2018. വോ​ട്ട​ര്‍​മാ​രു​ടെ ദേ​ശീ​യ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍, സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥിക​ള്‍​ക്ക് ജി​ല്ലാ​ത​ല ക്വി​സ്, പെ​യി​ന്‍റിം​ഗ് (വാ​ട്ട​ര്‍ ക​ള​ര്‍) മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ത്തി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ന്‍​ക്ലൂ​സീ​വ് വോ​ട്ടിം​ഗ് റോ​ള്‍ ഓ​ഫ് യൂ​ത്ത് ഇ​ന്‍ ഇ​ല​ക്‌​ഷ​ന്‍ പ്രോ​സ​സ്, നോ ​വോ​ട്ട​ര്‍ ടു ​ബി ലെ​ഫ്റ്റ് ബി​ഹൈ​ന്‍​ഡ് എ​ന്നീ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ ജ​നു​വ​രി 12നു ​രാ​വി​ലെ പ​ത്തി​നു കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ലും ക്വി​സ് മ​ത്സ​രം 15ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലും ന​ട​ത്തും. ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 

ഒ​രു സ്ഥാ​പ​ന​ത്തി​ല്‍ നി​ന്ന് ഓ​രോ വി​ഭാ​ഗ​ത്തി​ലേ​ക്കും ര​ണ്ടു​വീ​തം കു​ട്ടി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ര​ണ്ടു പേ​ര​ട​ങ്ങി​യ ടീ​മാ​ണ് ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ്ട​ത്. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ലി​സ്റ്റ് എ​ട്ടി​ന​കം ksdelection@gmail.com എ​ന്ന ഇ-​മെ​യി​ലി​ല്‍ അ​യ​ക്ക​ണം. മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് 25നു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ക്യാ​ഷ് അ​വാ​ര്‍​ഡും ട്രോ​ഫി​യും ന​ല്‍​കും. ഫോ​ണ്‍:8301811968, 9656970697, 9447828594.

kasaragod, kerala, news, Quiz and painting competition for students.