ചെമ്പരിക്ക ഖാസി വധം; മനുഷ്യാവകാശ ദിനത്തിൽ നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി

കാസറഗോഡ്: ഡിസംബര്‍ 11.2018ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവി വധക്കേസിൽ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കൊണ്ട് ആക്ഷൻ കമ്മിറ്റിയും ഖാസിയുടെ കുടുംബവും നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. കൊല്ലപ്പെട്ട ഖാസിക്കും കുടുംബത്തിനും നീതിക്കായാണ് ലോക മനുഷ്യാവകാശ ദിനത്തിൽ മാർച്ച് സംഘടിപ്പിച്ചത്. 


പരിപാടി കീഴുർ -മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്‌ഘാടനം ചെയ്തു.


ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.അഡ്വ.ഹനീഫ് ഹുദവി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എംസി ഖമറുദ്ധീൻ, ട്രഷറർ കല്ലട്ര മാഹിൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.


Qazi case; Action committee conducts post office march, kasaragod, kerala, news.