പുത്തുരിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു


ഡിസംബര്‍ 02.2018. ഉപ്പിനങ്ങാടിയിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഗ്യാസ് ചോർന്നതോടെ മംഗളൂരു-ബംഗലൂരു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. ഭാരത് ഗ്യാസ് ഓർഗനൈസേഷന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് ടാങ്കർ മംഗളൂരുവിൽനിന്ന് ബാംഗ്ലൂരിലേക്ക് കൊണ്ട് പോവുകയായിരുന്നു. ടാങ്കറിൽ നിന്നും ഗ്യാസ് ചോർന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തെ തുടർന്ന് ഉടൻ തന്നെ പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. മുൻകരുതൽ എന്ന നിലയ്ക്ക്, അപകടത്തെത്തുടർന്ന് 2 കിലോമീറ്റർ ചുറ്റളവിലുള്ള ആളുകൾക്ക് തീ ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്.


Puttur: Gas leak after tanker topples, nearby people alerted not to use fire, mangalore, news, transit-ad, ദേശീയം.