കെ.എം അഹമ്മദ് മാധ്യമ അവാർഡ് ഗോപി കൃഷ്ണന്


കാസര്‍കോട്: ഡിസംബര്‍ 11.2018. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടായിരുന്ന കെ.എം.അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ് നല്‍കുന്ന സംസ്ഥാനതല മാധ്യമ അവാര്‍ഡിന് മാതൃഭൂമി ദിനപത്രത്തിലെ കാര്‍ട്ടൂണിസ്റ്റ് കെ.ആര്‍.ഗോപീകൃഷ്ണന്‍  അര്‍ഹനായി. 

പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സമകാലീന വിഷയങ്ങളെ ആസ്പദമാക്കി മാതൃഭൂമിയില്‍ അദ്ദേഹം വരച്ചിരുന്ന കാകദൃഷ്ടി എന്ന ദൈനംദിന കാര്‍ട്ടൂണും സണ്‍ഡേസ്‌ട്രോക്ക്‌സ് എന്ന പ്രതിവാര കാര്‍ട്ടൂണും പരിഗണിച്ചാണ് പുരസ്‌കാരം.

kasaragod, kerala, news, transit-ad, Press club media award for K.R Gopi krishna.