പ്ര​വാ​സി​വോ​ട്ട് അ​പേ​ക്ഷ​ക​ര്‍ ഹാ​ജ​രാ​ക​ണം


കാ​സ​ര്‍​ഗോ​ഡ്  ഡിസംബര്‍ 14, 2018 ● ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്കു​ന്ന​തി​ന് ന​വം​ബ​ര്‍ 15 വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ബി​എ​ല്‍​ഒ​മാ​ര്‍ ഇ​തു​വ​രെ ബ​ന്ധ​പ്പെ​ടാ​ത്ത അ​പേ​ക്ഷ​ക​രോ അ​വ​രു​ടെ കു​ടും​ബാ​ങ്ങ​ളോ ബൂ​ത്തു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് രേ​ഖ​ക​ള്‍ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്കു​ക​ളി​ലെ ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം. പാ​സ്‌​പോ​ര്‍​ട്ട്, വീ​സ എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍, വീ​ട്ടി​ലു​ള്ള​വ​രു​ടെ​യോ അ​യ​ല്‍​വാ​സി​യു​ടെ​യോ തെ​ര​ഞ്ഞെ​ടു​പ്പ് ഐ​ഡി കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം നേ​രി​ട്ടോ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ 18നു ​ഹാ​ജ​രാ​വ​ണം. കൂടുതൽ വിവരങ്ങൾക്ക് -​താ​ലൂ​ക്ക് ഓ​ഫീ​സ് മ​ഞ്ചേ​ശ്വ​രം-04998 244388, കാ​സ​ര്‍​ഗോ​ഡ്- 04994230242, ഹൊ​സ്ദു​ര്‍​ഗ്-04672208700. ‌‌

kerala, pravasi vote, application,