ഷിറിയ പുഴയോരത്തെ അനധികൃത കടവുകളിൽ റെയ്ഡ് പത്തിലധികം കടവുകൾ നശിപ്പിച്ചു


കുമ്പള, ഡിസംബര്‍ 03.2018 ● ഷിറിയ പുഴയോരത്ത് വിവിധ സ്ഥലങ്ങളിലായി പ്രവർത്തിച്ചിരുന്ന അനധികൃത കടവുകളിൽ പൊലീസ് റെയ്ഡ്. പത്തിലധികം കടവുകൾ പൊലീസ് തകർത്തു. തിങ്കളാഴ്ച രാവിലെയാണ് എസ് ഐ അശോകന്റെ നേതൃത്വത്തിൽ പുഴയോരങ്ങളിൽ റെയ്ഡ് ആരംഭിച്ചത്. അനധികൃത കടവുകളെക്കുറിച്ചുള്ള വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഉളുവാർ, കൊടുവ, ബജ്പെ, ബംബ്രാണ വയൽ, ബജ്പെ, പി കെ നഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് കടവുകൾ നശിപ്പിച്ചത്. ജെസിബി ഉപയോഗിച്ച് അനധികൃത കടവുകളിലേക്കുള്ള റോഡുകൾ മണ്ണും കല്ലുമിട്ട് അടച്ചു.

പോലീസ് ഓഫീസർമാരായ പ്രേമരാജൻ, മണികണ്ഠൻ, സലിം രാജ് തുടങ്ങിയവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

sand, seized, raid, kumbla, kasaragod, shiriya, police-raid-shiriya