കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു


കാസര്‍കോട്, ഡിസംബര്‍ 04.2018 ●   അണങ്കൂര്‍ പച്ചക്കാട്ടെ നാരായണന്‍ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ചെട്ടുംകുഴിയിലാണ് അപകടമുണ്ടായത്. ആശാരിയായ നാരായണന്‍ വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് പോകാനായി ബസിറങ്ങി നടന്നുപോവുന്നതിനിടെയാണ് കാറിടിച്ചത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.

ഭാര്യ: ഗായത്രി. മക്കള്‍: ഗാനശ്രീ (കോളജ് അധ്യാപിക), ബീനശ്രീ, മീനാക്ഷി. മരുമകന്‍: വിപിന്‍. കാസര്‍കോട് ഗവ. കോളജിലെ അധ്യാപകന്‍ ഓടിച്ചുപോവുകയായിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്.

accident, died,