മുത്തലാഖ് ബില്ല് മുസ്ലിം വേട്ടയുടെ ഭാഗം :പിഡിപികാസറഗോഡ്: ഡിസംബര്‍ 31.2018. രാജ്യത്തെ മുഴുവൻ മത വിഭാഗങ്ങൾ ഉൾപ്പടെ രാജ്യത്തെ  പ്രജകൾക്കും തുല്യ നീതി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ട ബിജെപി  നേതൃത്വത്തിൽ ഉള്ള മോഡിയുടെ സർക്കാർ ഇപ്പോൾ മുത്തലാഖ് ബിൽ ലോകസഭയിൽ പാസാക്കിയത് മുസ്ലിം വേട്ടയുടെ ഭാഗമാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ മഞ്ചേശ്വരം പറഞ്ഞു. പ്രതിച്ഛായ തകർന്ന മോഡി സർക്കാർ രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കി വീണ്ടും ഫാസിസ്റ്റു ഭരണം നില നിറുത്താൻ വേണ്ടി നടത്തുന്ന മുതലാഖ് ബില്ലിനെതിരെ ഡിസംബർ 31ന് പിഡിപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന്റെ ഭാഗമായി പിഡിപി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് ഹെഡ് പോസ്റ്റ്‌ ഓഫിസിലേക്ക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പാർലമെന്റിൽ മുതലാഖ് ബില്ല് വരുമെന്നറിയാമെങ്കിലും വോട്ടെടുപ്പ് നടക്കുമെന്ന് കരുതിയിരുന്നില്ല എന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത് അദ്ദേഹത്തിന് തന്നെ ക്ഷീണമാണ്. ഇത്ര നാളായിട്ടും ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ഒന്നുമറിയാതെ ഇരുട്ടിലാണ് താൻ എന്ന് സ്വയം വിളിച്ചുപറയുകയാണ് അദ്ദേഹം ചെയ്തത് എന്നും മുതലാഖ് ബില്ലിന്റെ വോട്ടെടുപ്പ് ദിനത്തിൽ നിന്ന് മനപ്പൂർവം വിട്ടുനിന്ന  കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണത്തെയും അദ്ദേഹം അപലപിച്ചു.

മുത്തലാഖ്ഓർഡിനൻസ് കാലാവധി തീരാനിരിക്കേ അത് ബിൽ ആക്കി വീണ്ടും കൊണ്ടുവന്ന് പാസാക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചതാണ് ഫാസിസത്തിനെതിരെ ദളിത്‌ മത ന്യൂന പക്ഷങ്ങൾ കൂടുതൽ . ശക്‌തിയാർജിക്കേണ്ടിയിരിക്കുന്ന ഈ സാഹചര്യത്തിൽ സമുദായ നേതൃത്വത്തിലെ ചിലരുടെ സമീപനങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. 

പിഡിപി കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ റഷീദ് മുട്ടുന്തല ജില്ലാ ട്രെഷറർ അബ്ദുള്ള ബദിയടുക്ക, ജില്ലാ ആക്ടിങ് സെക്രട്ടറി ഷാഫി കളനാട്, സംസ്ഥാന സെക്രട്ടറിയേറ് അംഗം അബ്ദുൽ റഹ്മാൻ പുത്തിഗെ, പി സി എഫ് നേതാവ് റഷീദ് ബേക്കൽ, ജില്ലാ ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി മവ്വൽ, അബ്ദുൽ കാദർ, ലബ്ബൈക് അസിസ് ഷേണി, മുഹമ്മദ്‌ ആലംപാടി, ഖലീൽ കൊടിയമ്മ, മുഹമ്മദ് കുഞ്ഞി ചാത്തങ്കൈ, അബ്ദുള്ള ഊജംദഡി, ഇബ്രാഹിം കോളിയടക്കം, ശംസുദ്ധീൻ ബദിയടുക്ക തുടങ്ങിയ നേതാക്കൾ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

kasaragod, kerala, news, PDP against Muthalaq bill, PDP.