യോഗിയുടെ പരിപാടിക്ക് ലീഗ് പ്രചാരണം നൽകുന്നു -പിഡിപി


കാസറഗോഡ്: ഡിസംബര്‍ 10.2018. യു പി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ചില ലീഗ് നേതാക്കളുടെ പരസ്യ പ്രസ്താവനകൾ യോഗി പങ്കെടുക്കുന്ന പരിപാടിക്ക് കൂടുതൽ പ്രചരണം നൽകാൻ സഹായകരമാകുന്നു എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഭിപ്രായപ്പെട്ടു. കാസറഗോഡ്  മുൻസിപ്പാലിറ്റി ഭരിക്കുന്ന പാർട്ടിയായ ലീഗ് അവിടെ പരിപാടി നടത്താൻ അനുമതി നൽകാതിരിക്കാൻ നിയമപരമായി വഴികളുണ്ട് വേണമെങ്കിൽ അത്‌ ചെയ്യാൻ പറ്റുന്ന പാർട്ടിക്കാർ പരസ്യ പ്രസ്ഥാവനകൾ നൽകുകയുംചിലർ  നവ മാധ്യമങ്ങളിലൂടെ പ്രത്യക്ഷപെട്ടു കൊണ്ട്  കരിങ്കൊടി കാണിക്കുമെന്ന് പറയുന്നതും സമുദായ സ്നേഹത്തിന്റെയോ മതേതര സംരക്ഷണത്തിന്റെയോ ഭാഗമല്ല. 

ഉപ്പള ഐല മൈദാനിലെ സർക്കാർ ഭൂമി ആർ എസ് എസ് താൽപര്യത്തിനനുസരിച്ഛ് വീതിച്ചു നൽകാൻ തീരുമാനമെടുത്ത ഭരണ സമിതിയുടെ പാർട്ടിക്കാരുടെ ഈ നിലപാട് കാപട്യം ആണ് എന്ന് പിഡിപി നേതാവ് പ്രസ്താവനയിൽ പറഞ്ഞു. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റിന്റെ പ്രസ്താവന ആത്മാർത്ഥതയോടെ ഉള്ളതാണെങ്കിൽ ഉപ്പള ഐല മൈദാൻ വിഷയത്തിൽ  മംഗൽപാടി പഞ്ചായത്ത്‌ ഭരണ സമിതിയുടെ തീരുമാനം പുനഃ പരിശോധിക്കാൻ ആഹ്വാനം നൽകാൻ തയ്യാറാകണമെന്നും എസ് എം ബഷീർ ആവശ്യപ്പെട്ടു.

kasaragod, kerala, news, kids camp ad, PDP against League.