ഒലിവ് ബംബ്രാണക്ക് തകർപ്പൻ ജയം


കാസറഗോഡ്: ഡിസംബര്‍ 18.2018. കാസറഗോഡ് - ജില്ലാ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷൻ ടൂർണമെന്റിൽ ഇന്ന് നടന്ന മത്സരത്തിൽ കെ എസ് സി കാസർഗോഡിനെ  5 വിക്കറ്റിന് തകർത്ത് ഒലിവ് ബംബ്രാണ ക്വാർട്ടർ ഫൈനലിൽ കടന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ കെ എസ് സി അൻസാഫിന്റയും (93) സഹദ് (53) എന്നിവരുടെ ബാറ്റിംഗ് മികവിൽ 22 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. ഒലിവിന് വേണ്ടി ഖാലിദ് കണ്ടം ഒരിക്കൽ കൂടി മികച്ച ബൗളിംഗ് പ്രകടനം നടത്തി 2 വിക്കറ്റ് നേടിയപ്പോൾ , മികച്ച പിന്തുണയുമായി ഷഫീക് 3 വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒലിവിന് വേണ്ടി അലി കല്ലട്ടി മികച്ച തുടക്കം നൽകിയെങ്കിലും 3ആം ഓവറിൽ അലിയുടെ വിക്കറ്റ് നഷ്ടമായത് ഒലിവിന് വലിയ തിരിച്ചടി ആയി.

എന്നാൽ മറുപുറത്ത് മൂന്നാമനായി ഇറങ്ങിയ തന്റെ സഹോദരൻ റഹീസ് കെ കെ യുമായി റഹിം കെ കെ പതുക്കെ ഒലിവിനെ കര കയറ്റി. 10 ആം ഓവറിൽ 91 റൺസിന് റഹീസിന്റെ (36)വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ഒലിവ് ബേധപ്പെട്ട നിലയിൽ ആയിരുന്നു, എന്നാൽ മറുഭാഗത്ത് സജഹാൻ , ഖാലിദ് കണ്ടം എന്നിവരുമായി ചെറുത്ത് നിൽക്കാൻ നോക്കി എങ്കിലും ഇരുവരും അതികം വൈകാതെ മടങ്ങി. അവസാനം 18 ആമത്തെ ഓവറിൽ റഹിം 47 പന്തിൽ 11 ഫോറുകളുടെ സഹായത്തോടെ (69) റൺസുമായി പുറത്താവുമ്പോൾ ഒലിവ് 150 റൺസിൽ എത്തിയിരുന്നു.

പിന്നീട് നായകൻ ജുനൈദിന്റെ ഊഴമായിരുന്നു. വെടിക്കെട്ട് വീരൻ എന്ന് അറിയപ്പെടുന്ന ജുനൈദ് വെറും 7 പന്തിൽ നിന്ന് 2 സിക്സും 2 ഫോറും ഉൾപ്പെടെ പുറത്താകാതെ (21) റൺസ് നേടിക്കൊണ്ട് 21 ആം ഓവറിൽ ഒലിവിന് വിജയം സമ്മാനിച്ചു.

kasaragod, kerala, news, alfalah ad, Olive Bambrana wins in cricket league D division tournament.