ചൗക്കിയിലെ കെ.ബി.എ. മമ്മുഞ്ഞി അന്തരിച്ചു


മൊഗ്രാൽ പുത്തൂർ, ഡിസംബര്‍ 03.2018 ● ചൗക്കിയിലെ ദീർഘ കാല വ്യാപാരിയും കേരള വ്യാപാരി വ്യാസായി സമിതി അംഗവുമായ കെ.ബി.എ. മമ്മുഞ്ഞി (74) അന്തരിച്ചു. ചൗക്കി നൂറുൽ ഹുദാ ജമാഅത്ത് കമ്മിറ്റി സെക്രട്ടറി, മാപ്പിള പാട്ട് സാംസ്‌കാരിക വേദി ഭാരവാഹി, എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.

പരേതയായ കദീജമ്മയാണ് ഭാര്യ. സലിം, സമീർ, ഹസൈനാർ, ഷൗകത്ത് അലി, ആയിഷ, സുഹ്റ, മിസ്‌രിയ, സഫിയ എന്നിവർ മക്കളാണ് , ചൗക്കി കുന്നിൽ പള്ളി അങ്കണത്തിൽ ഖബറടക്കും.

ആദരസൂചകമായി നാളെ ഉച്ചവരെ ചൗക്കി ടൗണിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുവാൻ വ്യാപാരി വ്യാസായി സമിതി മൊഗ്രാൽ പുത്തൂർ യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു.

obituary, mogral, puthrur,