എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ചൻ കുറ്റക്കാരൻ; വിധി ഇന്ന്


കാസർകോട്: ഡിസംബര്‍ 29.2018. കത്തികാട്ടി അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. ബന്തിയോട് പഞ്ചത്തൊട്ടി പച്ചംപള്ളം സ്വദേശി അബ്ദുൽ കരീമിനെ(35)യാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് പി. എസ്. ശശികുമാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച വിധിക്കും. 2018 ഏപ്രിൽ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.

സ്വന്തം വീട്ടിൽ അമ്മയുടെ കൺമുന്നിൽ വെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കത്തി വീശിയപ്പോൾ കുട്ടിയുടെ ഇടതു കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രായപൂർത്തി ആകാത്തവർ പീഡനത്തിന് ഇരയായ കേസുകളിൽ ഒരു വർഷത്തിനകം വിധി പറയണമെന്ന സുപ്രീംകോടതി നിർദ്ദേശം പാലിച്ച് എട്ട് മാസത്തിനുള്ളിലാണ് കോടതി കേസിൽ വിധി പറഞ്ഞത‌്. 

കുമ്പള  പൊലീസ‌് സ‌്റ്റേഷൻ പരിധിയിൽ ബന്തിയോട് പഞ്ചത്തൊട്ടിയിലെ ഒരു വാടക വീട്ടിൽ വെച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി  നേരിട്ട് പൊലീസ‌് സ്റ്റേഷനിലെത്തി സംഭവം വിവരിച്ചതിനെ തുടർന്നാണ് കുമ്പള പൊലീസ‌് കേസെടുത്തത്. കുമ്പള സി.ഐ. കെ.പ്രേംസദൻ കേസന്വേഷിച്ച‌് പ്രതിയെ അറസ്റ്റ് ചെയ‌്തു.  

90 ദിവസത്തിനകം കുറ്റപത്രം നൽകിയതിനാൽ പ്രതിക്ക് ജാമ്യത്തിലിറങ്ങാനും കഴിഞ്ഞില്ല. പോക്‌സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. പ്രോസിക്യൂഷനു വേണ്ടി 13 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും സംഭവസമയത്ത് പെൺകുട്ടി ധരിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.kasaragod, kerala, news, transit-ad, Molestation case; accused found guilty; Verdict on Today.