ബദിയടുക്കയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതികൾക്ക് 20 വർഷം കഠിന തടവ്


കാസറഗോഡ്: ഡിസംബര്‍ 26.2018. സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്താംതരം വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി  ആളൊഴിഞ്ഞ വീട്ടില്‍ വച്ച്‌ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതികൾക്ക് 20 വര്‍ഷം വീതം കഠിനതടവിനും ലക്ഷം രൂപ വീതം പിഴയടക്കാനും വിധി.  ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷ വിധിച്ചത്.

ബദിയടുക്ക ബാറടുക്ക ഹിദായത്ത് നഗര്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ ഇബ്രാഹിം ഖലീല്‍(25), ബീജന്തടുക്കയിലെ ബി എ ഖാലിദ്(25) എന്നിവരെയാണ് സെക്ഷന്‍ 376 (ഡി) പ്രകാരം ശിക്ഷിച്ചത്. 

കഴിഞ്ഞ ദിവസം പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ പരിഗണിച്ച കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ആര്‍ അമ്മണ്ണായ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. പിഴത്തുക പീഡനത്തിനിരയായ വിദ്യാര്‍ഥിനിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 

2013 ജൂലൈ 15ന് രാവിലെ സ്‌കൂളിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞാണ് പരിചയക്കാരനായ ഓട്ടോഡ്രൈവര്‍ റിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ആളില്ലാത്ത വീട്ടില്‍ വച്ച്‌ പീഡിപ്പിച്ചത്. 

പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയും ഡ്രൈവര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്‌സോ നിയമപ്രകാരം ബദിയടുക്ക പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

kasaragod, kerala, news, alfalah ad, Imprisonment, Fine, Molestation, Police, Case, Complaint, Court, Molestation case; 20 years imprisonment for accused.