ആറു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ലക്ഷം രൂപ പിഴയും പത്തു വർഷം കഠിന തടവും


കുമ്പള: ഡിസംബര്‍ 06.2018. ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ലക്ഷം രൂപ പിഴയും പത്തു വർഷം കഠിനതടവും വിധിച്ചു. കുബണൂരിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുട്ടിയെ പീഡിപ്പിച്ച കേസിൽ മംഗൽപാടി വില്ലേജ് ഓഫീസിന് സമീപം റുക്സാന മൻസിലിൽ കാക്ക എന്ന അമാനുള്ള(48)യ്ക്കെതിരെയാണ്  അഡീഷണൽ ജില്ല മജിസ്ട്രേറ്റ്(ഒന്ന്) വിധി പുറപ്പെടുവിച്ചത്. 

പിഴ അടക്കാത്ത പക്ഷം രണ്ടു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം.
2015 ആഗസ്റ്റ് 31നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടിയുടെ കുടുംബം താമസിക്കുന്ന ക്വാർട്ടേഴ്സിന് തൊട്ടടുത്ത ക്വാർട്ടേഴ്സിലായിരുന്നു  പ്രതി താമസിച്ചിരുന്നത്.

kumbla, kasaragod, kerala, news, kids camp ad, Molestation case; 10 year imprisonment and fine for accused.