ടി.വി കാണാൻ വന്ന നാലുവയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 10 വർഷം കഠിന തടവ്


മംഗളുരു: ഡിസംബര്‍ 16.2018. മംഗളൂരുവിൽ നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാൾക്ക് പത്ത് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും. മംഗളൂരു കങ്കനാടി സ്വദേശി ചന്ദ്രശേഖര എന്ന രാജേഷി(49) നെയാണ് നാലു വയസുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ മംഗളൂരു സെക്കന്റ് ഡിവിഷൻ സെഷൻസ് ആന്റ് പോക്സോ കോടതി ശിക്ഷിച്ചത്.

2016 ആഗസ്റ്റ് പതിനാറിന് പെയിന്റിംഗ് തൊഴിലാളിയായ ചന്ദ്ര ശേഖരയുടെ വീട്ടിൽ ടി.വി. കാണാൻ ചെന്ന കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്, രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് കോണാജെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

ജസ്റ്റിസ് പല്ലവിയാണ് വിധി പ്രസ്താവിച്ചത്. പിഴയൊടുക്കാതിരുന്നാൽ ആറു മാസം കൂടി തടവ് അനുഭവിക്കണം. പിഴത്തുകയിൽ 7500 രൂപ പീഢനത്തിനിരയായ കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

mangalore, news, ദേശീയം, transit-ad, Molestation; 10 years imprisonment for accused.