"ബെർലിൻ മതിൽ പൊളിച്ച് നീക്കിയ പോലെ ഈ മതിലും പൊളിച്ച് മാറ്റും" എം.കെ.മുനീർ എം.എൽ.എ യുടെ പരാമർശം സഭ സ്തംഭിച്ചു


തിരുവനന്തപുരം: ഡിസംബര്‍ 13.2018. ബെർലിൻ മതിൽ പൊളിച്ച പോലെ ഈ വർഗീയ മതിൽ ജനം പൊളിക്കും എന്ന എംകെ മുനീർ എംഎല്‍എയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ ബഹളം. മുനീർ പരാമർ‍ശം പിൻവലിക്കുന്നുണ്ടോയെന്ന് സ്പീക്കർ ചോദിച്ചു. വർഗീയ മതിൽ പരാമർശം പിൻവലിക്കില്ലെന്ന് മുനീർ വ്യക്തമാക്കി.

മുനീറിന്റെ പരാമര്‍ശത്തിനെതിരെ വനിതാ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി. സ്ത്രീകൾ വർഗ്ഗീയവാദികളെന്ന് പറഞ്ഞിട്ടില്ലെന്ന് എം.കെ മുനീർ സഭയെ അറിയിച്ചു. സഭ നിർത്തിവെച്ചത് അസാധാരണ സാഹചര്യം കൊണ്ടെന്ന് സ്പീക്കർ  വിശദീകരിച്ചു. ബഹളം നടക്കുന്നതിനിടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. 

വനിതാമതില്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നിയമസഭയിൽ വീണ്ടും പ്രതിപക്ഷ ബഹളമുണ്ടായി. പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

kerala, news, MLA M.K Muneer's reference.