കാത്തിരിപ്പിന് വിട, അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ററിക്ക് എം,എല്‍,എ ബസ് വന്നു


അംഗഡിമുഗര്‍: ഡിസംബര്‍ 14.2018. അന്തരിച്ച മുന്‍ മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുല്‍ റസ്സാഖ് അദ്ദേഹത്തിന്‍റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അംഗഡി മുഗര്‍ ഗവ.ഹയര്‍ സെക്കന്‍ററിക്ക് ബസ് അനുവദിച്ച് താക്കോല്‍ കൈമാറ്റം നടന്നത് കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു. അതൊരു താല്‍കാലിക കൈമാറ്റമായിരുന്നു. അതിന് ശേഷം ചില സാങ്കേതിക പ്രശ്നം കാരണം ടെണ്ടര്‍ ഏറ്റെടുത്ത കമ്പനി പിന്‍മാറുകയും ബസ് സ്കൂളിലെത്തുന്നത് അനന്തമായി നീളുകയും ചെയ്തു.

അതിനിടയിലാണ് എംഎല്‍എ യുടെ മരണവാര്‍ത്തയും എത്തുന്നത്. സാധാരണക്കാരായ കര്‍ഷകരുടേയും, കൂലി തൊഴിലാളികളുടേയും ന്യൂന പക്ഷ വിഭാഗത്തില്‍ പെട്ടവരുടേയുമായ മക്കളാണ് ഈ സ്‌കൂളില്‍ പഠനം നടത്തി പോരുന്നത്. ബസ് അനുവദിച്ചതറിഞ്ഞ് ചള്ളങ്കായം, മുന്നൂര്‍, മുഗു പോലെയുള്ള വിധൂര സ്ഥലങ്ങളില്‍ നിന്നും ധാരാളം അഡ്മിഷന്‍ ഉണ്ടായത് കൊണ്ട് സ്കൂളിന് ഈ വര്‍ഷം രണ്ട് അധിക തസ്തിക അനുവദിച്ച് കിട്ടീരുന്നു. 

പക്ഷേ ബസ് വരാത്തത് കാരണം വിദ്യാര്‍ത്ഥികളിലും, രക്ഷിതാക്കളിലും, സ്കൂള്‍ അധികാരികളിലും ആശങ്ക പരത്തിയിരുന്നു. താല്‍കാലിമായി ഓട്ടോയിലായിരുന്നു വിദ്യാര്‍ത്ഥികളെ സ്കൂളില്‍ എത്തിച്ചിരുന്നത് .
ബസ് സ്കൂള്‍ ക്യാമ്പസില്‍ എത്തിയപ്പോള്‍ എല്ലാവരിലും അതിരറ്റ സന്തോഷം കാണാമായിരുന്നു. പിടിഎ യുടെ ഇടപെടല്‍ കാരണം കാസറഗോഡ് എംപി പി കരുണാകരന്‍ അനുവദിച്ച മറ്റൊരു ബസും ഈ മാസം തന്നെ സ്കൂളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

kasaragod, kerala, news, education, MLA allows school bus for Angadimugar higher secondary school.