കര്‍ണ്ണാടകയിലേക്ക് ബൈക്കില്‍ പുറപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവാവിനെ കാമുകിക്കൊപ്പം മുംബൈയില്‍ കണ്ടെത്തി


കോഴിക്കോട്: ഡിസംബര്‍ 28.2018. തിരോധാനം ചെയ്ത മലയാളി യുവാവിനെ മുംബൈയില്‍ കാമുകിക്കൊപ്പം കണ്ടെത്തി. കോഴിക്കോട് പാ​ലാ​ഴി ഹൈ​ലൈ​റ്റ്​ ബി​സി​ന​സ്​ പാ​ർ​ക്കി​ലെ ‘​ഐ ​ബേ​ർ​ഡ്​’ മീ​ഡി​യ ക​മ്പ​നി മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​റും കോഴിക്കോട് കുറ്റ്യാടി മൊകേരി സ്വദേശിയുമായ സന്ദീപിനെയാണ് കണ്ടെത്തിയത്. ന​വം​ബ​ർ 25നാണ് സന്ദീപിനെ​ ​കാ​ണാ​താ​യ​ത്. 24ന്​ ​പു​ല​ർ​ച്ചെ ബൈ​ക്കി​ലാണ് ക​ർ​ണാ​ട​ക​യി​ലേ​ക്ക്​ പോ​യത്. 

ഒന്നരമാസം മുമ്പ് കാണാതായ ഇയാളെ തിരക്കി സുഹൃത്തുക്കളും ബന്ധുക്കളും പോലീസും നിരന്തര അന്വേഷണത്തിലായിരുന്നു. കോഴിക്കോട് നിന്നും കര്‍ണാടകയിലേക്ക് ബൈക്കില്‍ പോയ സന്ദീപിനെ മുംബൈയില്‍ നിന്നാണ് കണ്ടെത്തിയത്. കാമുകിക്കൊപ്പം ജീവിക്കാന്‍ ഇയാള്‍ തന്നെയാണ് തിരോധാന നാടകം ആസൂത്രണം ചെയ്തത്. ഭാര്യയെയും അഞ്ച് വയസുകാരൻ മകനെയും ഉപേക്ഷിച്ചാണ് കാമുകിക്കൊപ്പം സന്ദീപ് മുംബൈയിലേക്ക് പോയത്. 

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, സന്ദീപിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ഇയാളുടെ ബൈക്കും പൊട്ടിയ വാച്ചും കര്‍ണാടക തുംഗ നദിക്കരയില്‍ നിന്നും കണ്ടെടുത്തിരുന്നു. സമീപത്ത് പിടിവലി നടന്നതിന്‍റെ സൂചനകളുമുണ്ടായിരുന്നു. സംഭവം കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സന്ദീപ് തന്നെയാണ് ഇത്തരം ഒരു രംഗം അവിടെ ഉണ്ടാക്കിയത്.

ആദ്യഘട്ടത്തില്‍ സ്വര്‍ണക്കടത്തുകാരാണ് തിരോധാനത്തിന് പിന്നില്‍ എന്നാണ് പൊലീസ് അനുമാനം നടത്തിയത്. ബൈക്ക് കണ്ടെത്തിയ തുംഗ നദിയില്‍ ആദ്യം അന്വേഷണ സംഘം കര്‍ണാടക പോലീസിന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധരെ അടക്കം എത്തിച്ച് പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. ഇതിനിടെയാണ് വഴിത്തിരിവായി അശ്വനിയുടെ തിരോധാനക്കേസ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് കേസ് ആ വഴിക്ക് നീക്കുകയായിരുന്നു. 

തുടര്‍ന്ന് സന്ദീപ് മുംബൈയില്‍ ഉണ്ടെന്നറിഞ്ഞ കേരള പൊലീസ് സംഘം അവിടെ നിന്ന് നിരീക്ഷണം ആരംഭിച്ചു. കഴിഞ്ഞ എട്ട് ദിവസമായി കേരള പോലീസ് ഇവിടെ തങ്ങിയിരുന്നു. തന്‍റെ മുംബൈയിലെ സാന്നിധ്യമറിഞ്ഞ് ഫോണ്‍ സംബന്ധിച്ച് അന്വേഷണം നടത്തുക്കുന്നുണ്ടെന്ന് അറിഞ്ഞ സന്ദീപ് ആദ്യം ഇവിടെ നിന്നും കടന്നെങ്കിലും പിന്നീട് പൊലീസ് പോയെന്ന് കരുതി വീണ്ടും മുംബൈയില്‍ എത്തി. പോലീസ് ഉദ്യോഗസ്ഥര്‍ പോയെന്ന് ധരിച്ച് വീണ്ടും സ്ഥലത്തെത്തിയതോടെയാണ് സ്ഥലത്തെ ഒരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈ പൊലീസിന്‍റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.

നേരത്തെ ന​ല്ല​ളം പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ർ ചെയ്ത കേ​സ്​ പി​ന്നീ​ട്​​ സൗ​ത്ത്​​ അ​സി. ക​മീ​ഷ​ണ​ർ കെ.​പി. അ​ബ്​​ദു​ൽ റ​സാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​ത്തി​ന്​ കൈ​മാ​റി. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. 

kozhikkod, kerala, news, jhl builders ad, Lover, Found, Court, Missing youth found in Mumbai with lover.