മിലാദ് നഗർ മിലാദ് ഫെസ്റ്റ്; ഹയാത്തുൽ ഇസ്ലാം മദ്രസ ജേതാക്കൾ
മൊഗ്രാൽ: ഡിസംബര്‍ 08.2018. മൊഗ്രാൽ മിലാദ് നഗർ മിലാദ് ഫെസ്റ്റ് 2018 സംഘടിപ്പിച്ച 6 മദ്രസകളുടെ ഇസ്ലാമിക് കലാ മത്സരത്തിൽ ഹയാത്തുൽ ഇസ്ലാം മദ്രസ മൊഗ്രാൽ കുന്നിൽ ജേതാക്കളായി. ശറഫുൽ ഇസ്ലാം മദ്രസ ചളിയങ്കോടിനാണ് രണ്ടാം സ്ഥാനം. വിജയികളായ മദ്രസാ വിദ്യാർത്ഥികൾക്ക് മൊഗ്രാൽ വലിയ്യ ജുമാ മസ്ജിദ് ഖത്ത്വീബ് മുജീബുറഹ്മാൻ നിസാമി, അഷറഫ് ഫൈസി, അബ്ദുൽ കരിം ഫൈസി, എന്നിവർ ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. മത്സരിച്ച മുഴുവ്വൻ വിദ്യാർത്ഥികൾക്കും ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തത് ശ്രദ്ധേയമായി. പി.വി.ഹമീദ് മൗലവി അവതാരകനായിരുന്നു. 
   
നബിദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് പഴയ മിലാദ് കമ്മിറ്റി മിലാദ് ഫെസ്റ്റ് - 2018 സംഘടിപ്പിച്ചത്.  രാവിലെ സ്ത്രീകൾക്കായി " ദീനീ രംഗത്തെ മുസ്ലിം സ്ത്രീകൾ " എന്ന വിഷയത്തിൽ മതപഠന  ക്ലാസും സെമിനാറും സംഘടിപ്പിച്ചു. അഫ്സത്ത് ടീച്ചർ പടന്ന വിഷയാവതരണം നടത്തി. എസ്. കെ. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.  എം.എം.റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് മൗലൂദ് പാരായണത്തിന് മുജീബ് റഹ്മാൻ നിസാമി, അബ്ദുൽ കരീം ഫൈസി, എന്നിവർ നേതൃത്വം നൽകി. തുടർന്ന് പഴയ മീലാദ് കമ്മിറ്റി അംഗം എം. പി. എ. റഹ്മാൻ അനുസ്മരണം നടത്തി. റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്‌തു. എം.എ. മൂസ അനുസ്മരണ പ്രഭാഷണം നടത്തി.
   
രാത്രി പൂർവ്വ വിദ്യാർത്ഥികളുടെ കലാ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ ബി.എ.മുഹമ്മദ്കുഞ്ഞി, എം.പി.അബ്ദുൽ ഖാദർ എന്നിവർ വിജയികളായി. ചടങ്ങിൽ പഴയ മിലാദ് കമ്മിറ്റി അംഗങ്ങളായവരെ ആദരിച്ചു. തുടർന്ന് മജ്ലിസ്സുന്നൂറിന് പ്രമുഖരായ മതപണ്ഡിതൻമാർ നേതൃത്വം നൽകി.
    
സമാപന സമ്മേളനം സമസ്ത കേരള ജംയ്യീയത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എം. എ. ഖാസിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് ഫൈസി, എം. എ. കുഞ്ഞഹമ്മദ്, അബൂബക്കർ സ്പിക്, മുഹമ്മദ് ഹുബ്ലി, മുഹമ്മദ് കാക്കച്ച, കെ.ടി. മുസ, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ബി. എൻ. മുഹമ്മദലി , അബൂ സാലിഹ്, മുഹമ്മദ് പുള്ളി, എം.എ. ഇബ്രാഹിം, കെ. എ. മുഹമ്മദ്, മൊയ്തീൻ കുഞ്ഞി മാട്ടകുഴി,  ഹസൈനാർ കടപ്പുറം, അബ്ദുൽ റഹ്മാൻ മാട്ടംകുഴി, എ. എം. സിദ്ധീഖ് റഹ്മാൻ, ടി.കെ. അൻവർ, കെ.പി. മുഹമ്മദ്, ബബ്രാഹിം അന്തുഞ്ഞി, എം. പി. മുസ്ഥഫ, മുഹമ്മദ് അബ്കോ, എം. എ. ഇഖ്ബാൽ, ബി.കെ.കലാം, എസ്.കെ. ഖാസിം, പി.എം മുഹമ്മദ് മൊഗ്രാൽ, ലത്തീഫ് തവക്കൽ, ജലാൽ.ടി.എ, മുഹമ്മദ് കുഞ്ഞി, ഷാഫി, മമ്മുണു , എസ്. കെ. ശറഫുദ്ധീൻ, പി. വി. അൻവർ, നാസിർ മൊഗ്രാൽ, കാദർ മൊഗ്രാൽ, ടി. പി. മുഹമ്മദ്, ടി. പി. അബ്ദുള്ള, എം. എസ്. മുഹമ്മദ് കുഞ്ഞി, എം. എസ്. അഷറഫ്, പി. എസ്. സിദ്ധീഖ്, ബാസിത്, ബഷീർ ഫിർദൗസ്, പി. എം അബ്ദുള്ള കുഞ്ഞി, എം. എ. ഹംസ, ഇബ്രാഹിം, ടി. ഹനീഫ, സിദ്ധീഖ് മാൻകൂർ, ആരിഫ് ഫിർദൗസ്, കാദർ ലിബാസ്, ഇർഷാദ്, എസ്. കെ. സലീം, സി.സിദ്ധീഖ്, കാദർ പുളിന്റടി, എന്നിവർ പ്രസംഗാച്ചു. എം. പി. അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു.

Milad nagar Meelad fest;  Wins Hayathul islam madrasa, mogral, kasaragod, kerala, news.