തൊക്കോട്ട് പോലീസ് പിന്തുടർന്ന ലോറി ഗട്ടറിൽ വീണ് ദേഹത്ത് മറിഞ്ഞ് യുവാവിന് ഗുരുതരം; നാട്ടുകാർ ദേശിയ പാത ഉപരോധിച്ചു


തൊക്കോട്ട്:  ഡിസംബര്‍ 18.2018. റോഡരികിലേക്ക് മാറ്റിനിർത്തുന്നതിനിടെ  റോഡിന്റെ സ്ലാബ് തകർന്ന് ലോറി മറിഞ്ഞു  ദേഹത്ത് തട്ടി യുവാവിന് ഗുരുതര പരിക്ക്.  ശിവമോഗ സ്വദേശി വസന്ത് കുമാർ (25 )നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ തൊക്കൊട്ടാണ് അപകടം.  ട്രാഫിക് പോലീസ്  , ലോറി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ  ലോറി റോഡരികിലേക്ക് മാറ്റി. എന്നാൽ  ചക്രങ്ങൾ ഗട്ടറിന് മുകളിലെ  കോൺക്രീറ്റ് സ്ലാബുകളിൽ കയറി സ്ലാബ് തകർത്തു.   തുടർന്ന് ലോറി ഒരു വശത്ത് ചരിഞ്ഞ് സമീപത്തു കൂടി കടന്നുപോകുകയായിരുന്ന യുവാവിന്റെ ദേഹത്ത് മറിയുകയായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. ലോറി കേരളത്തിലേക്ക് വരുകയായിരുന്നു.


mangalore, news, മംഗലുറു, ദേശീയം, topgrade-ad, Mangaluru: Youth seriously injured as lorry falls on him, people block road.