ബൈക്ക് ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു


മംഗളൂരു:   ഡിസംബര്‍ 26.2018. ബൈക്ക് ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഉഡുപ്പി പെരിമ്പള്ളി സ്വദേശി വിജേത് റാവു (21) ആണ് മരിച്ചത്. ബിക്കാർണക്കട്ടയിലെ കാനറ വർക്ക് ഷോപ്പിന് സമീപമാണ് അപകടമുണ്ടായത്. ചാർട്ടേർഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു വിജേത്. ഓഫീസിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. സംഭവത്തിൽ കദ്രി ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

mangalore, news, Obituary, ദേശീയം, മംഗലുറു, Mangaluru: Bike hits truck, youth dies.