ട്രെയിനിൽ നിന്ന് വീണ് മദ്ധ്യവയസ്ക്കന് ഗുരുതരം


കുമ്പള: ഡിസംബര്‍ 09.2018. ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റ മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന ഒരാളാണ് ഞായറാഴ്ച പുലർച്ചെ ബന്തിയോടിനടുത്ത് വച്ച് ട്രെയിനിൽ നിന്നും തെറിച്ചുവീണത്. ട്രാക്കിനരികെ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ട്രാക്കിനരിടെ ഒരാൾ വീണു കിടക്കുന്നത് കണ്ടത്. 

ഉടൻ കുമ്പള പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Man injured after falling from train, kumbla, kasaragod, kerala, news.