സ്ത്രീകൾ മാത്രമുള്ള വീട്ടിൽ രാത്രി ചെന്ന് അശ്ലീലതകൾ കാണിക്കുന്നയാളെ വീട്ടുകാർ തന്ത്രപരമായി പിടികൂടി


മൊഗ്രാൽ പുത്തൂർ: ഡിസംബര്‍ 07.2018. സ്ത്രീകളുടെ  വീട്ടിൽ ചെന്ന് പാതിരാത്രികളിൽ തെമ്മാടിത്തരം കാണിക്കുകയായിരുന്ന മൊഗ്രാൽ പുത്തൂർ, മൊഗറിലെ മധ്യവയസ്കനായ കബീർ കുദിർ എന്ന ആളെയാണ് വീട്ടുകാർ ചേർന്ന് തന്ത്രപരമായി പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. രണ്ടു മാസത്തോളമായി ഈ വീട്ടുകാർക്ക് ഇയാളുടെ ശല്യം ഉണ്ടാവാൻ തുടങ്ങിയിട്ട്. ഒരു ഉമ്മയും പെൺകുട്ടികളും  മാത്രം താമസിക്കുന്ന വീട്ടിലായിരുന്നു ഇയാൾ ഇങ്ങനെ ചെയ്തത്. ആദ്യം പ്രതി തന്റെ മകളുടെ പ്രായമുള്ള  കോളേജ് വിദ്യാർത്ഥിനിയുടെ പേരിൽ തികച്ചും അറപ്പുളവാക്കുന്ന രീതിയിൽ അശ്ലീലതകൾ എഴുതിയ കടലാസുകൾ വീടിന്റെ വാതിൽക്കൽ  പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിന്നീട് വീടിന്റെ അടുക്കള ഭാഗത്ത് നിരങ്ങി കയറാൻ നോക്കിയ പാടുകൾ കാണാൻ തുടങ്ങി. 

പിന്നീട് വീട്ടിലെ പലതും മോഷ്ടിക്കപ്പെടാനും തുടങ്ങി. ഏറെ സഹിക്കാൻ കഴിയാതെ ആയതോടെ ഈ പെണ്‍കുട്ടികൾ സി സി ടി വി സ്ഥാപിക്കുകയും രാത്രി പ്രതി വീട്ടിലേക്ക് കയറുന്നത് ദൃശ്യത്തിൽ പതിയുകയുമായിരുന്നു. ശേഷം നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിയെ വീട്ടിൽ നിന്ന് പിടികൂടിയപ്പോൾ നാട്ടിൽ മുമ്പും മൂന്ന് വീട്ടിൽ സമാന പ്രശ്നമുണ്ടാക്കിയത് ഇയാൾ തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തു. നാട്ടിലെ പല മോഷണവും ഇവർ തന്നെ ആണെന്ന് സ്ഥിരീകരിച്ചു.

Man held for disturbing, mogral puthur, kasaragod, kerala, news.