ട്രെയിനിൽ നിന്ന് തെറിച്ചു വീണ് പരിക്കേറ്റ മദ്ധ്യവയസ്കൻ മരിച്ചു


കുമ്പള: ഡിസംബർ 09 .2018 .ട്രെയിനിൽ നിന്നും വീണ് പരിക്കേറ്റ മധ്യവയസ്കൻ  ആശുപത്രിയിൽ വെച്ച് മരിച്ചു. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന രാജമാണിക്യം എന്നയാളാണ് ഞായറാഴ്ച പുലർച്ചെ ബന്തിയോടിനടുത്ത് വച്ച് ട്രെയിനിൽ നിന്നും തെറിച്ചുവീണത്. ട്രാക്കിനരികെ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ട്രാക്കിനരിടെ ഒരാൾ വീണു കിടക്കുന്നത് കണ്ട ഉടൻ കുമ്പള പൊലീസിൽ വിവരമറിയിച്ചത്. 

പൊലീസ് സ്ഥലത്തെത്തി ഇയാളെ മംഗളൂരുവിലെ വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്.
Related News:

Man dies after falling from train, kumbla, kasaragod, kerala, news, jhl builders ad, Obituary.