ഗൃഹനാഥനെ അക്രമിച്ചതായി പരാതി; പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


കുമ്പള: ഡിസംബര്‍ 31.2018. പിതാവിനെ അക്രമിച്ചതായി പരാതി. പച്ചമ്പള ദുര്‍ഗയ്ക്കു സമീപത്തെ മുഹമ്മദാണ്(48)അക്രമത്തിനിരയായത്. മുഹമ്മദിനെ പരിക്കുകളോടെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റു ചികിത്സ നല്‍കിയതിന്റെ രേഖകള്‍ ചോദിച്ചതിന്റെ വിരോധത്തിലാണെ് അക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. മുഹമ്മദിന്റെ മകള്‍ തഫ്‌സീറയ്ക്കു കഴിഞ്ഞ ദിവസം സ്‌കൂട്ടറിടിച്ചു പരിക്കേറ്റിരുന്നു. പച്ചമ്പളയിലായിരുന്നു അപകടം. നാട്ടുകാരാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. ഇതിന്റെ രേഖകള്‍ ചോദിച്ചതിനു ഒരാള്‍ ഇരുമ്പുവടി കൊണ്ട് അക്രമിക്കുകയായിരുന്നുവെന്ന് മുഹമ്മദ് പരാതിപ്പെട്ടു.

kumbla, kasaragod, kerala, news, topgrade-ad, Man assaulted; hospitalized.