മലങ്കരെ ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം ചെയ്തു


മലങ്കരെ: ഡിസംബര്‍ 09.2018. മലങ്കരെ റഹ്മാനിയ്യ ജുമാ മസ്ജിദും ഹിദായത്തുൽ ഇസ്ലാം ദഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി ദഫ് റാത്തീബ് നേർച്ചയുടെ ലോഗോ ജമാഅത്ത് ഖതീബ് ഉസ്മാൻ സഅദി ഉസ്ഥാദ് ദഫ് കമ്മിറ്റി പ്രസിഡന്റ് ബി.എച്ച് ഷെരീഫിന് നൽകി പ്രകാശനം ചെയ്തു. 2019 ജനുവരി 27 മുതൽ ഫെബ്രുവരി 02 വരെ സപ്തദിന മതവിജ്ഞാന സദസ്സിൽ കേരളത്തിലെ പ്രശസ്ത പ്രഭാഷകന്മാർ സംബന്ധിക്കും.

പരിപാടിയിൽ ഹസൈനാർ ഹാജി(ജമാഅത്ത് പ്രസിഡന്റ്), മൊയ്തീൻ കുട്ടി.ഐ, മുഹമ്മദ്.എം.എസ്, അൻവർ ഹിമമി എന്നിവർ പങ്കെടുത്തു. ദഫ് കമ്മിറ്റി ജോ.സെക്രട്ടറി ജെലീൽ.എം.എം സ്വാഗതവും സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ ശാഫി മലങ്കരെ അധ്യക്ഷതയും വഹിച്ചു.

Malankare golden jubilee logo released, kasaragod, kerala, news.