കാസർഗോഡ് എയർ സ്ട്രിപ്പ് പറന്നുയരാനൊരുങ്ങുന്നു; പെ​രി​യയിലെ ചെ​റു​വി​മാ​ന​ത്താ​വ​ളം മഹീന്ദ്ര ഗ്രൂപ്പ് സന്ദർശിച്ചു


കാ​ഞ്ഞ​ങ്ങാ​ട്: ഡിസംബര്‍ 07.2018. പെ​രി​യയിലെ കൈ​ക്കോ​ട്ടും​കു​ണ്ടി​ലെ നിർദിഷ്ട ചെ​റു​വി​മാ​ന​ത്താ​വ​ളം വി​ദ​ഗ്ധ​സം​ഘം സ​ന്ദ​ർ​ശിച്ചു. പ​ദ്ധ​തി​യു​ടെ സാ​ധ്യ​താ​പ​ഠ​ന​ത്തി​നു നി​യോ​ഗി​ച്ച തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യ തു​ന്പി ഏ​വി​യേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ചെ​യ​ർ​മാ​നും എം​ഡി​യു​മാ​യ ക്യാ​പ്റ്റ​ൻ കെ.​എ​ൻ.​ജി.​നാ​യ​റാണ് ഇ​ന്ന​ലെ പ​ദ്ധ​തി​പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചത്. ജി​ല്ലാ ക​ള​ക്ട​ർ ഡി.​സ​ജി​ത്ബാ​ബു, എ​ഡി​എം എ​ൻ.​ദേ​വി​ദാ​സ്, ജോ​സ് കൊ​ച്ചി​ക്കു​ന്നേ​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ന​ല്ല ഉ​റ​പ്പു​ള്ള ചെ​ങ്ക​ൽ​പ്പാ​റ പ്ര​ദേ​ശ​മാ​യ ഇ​വി​ടം പ​ദ്ധ​തി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ പ്ര​ദേ​ശ​മാ​ണെ​ന്ന് ക്യാ​പ്റ്റ​ൻ കെ.​എ​ൻ.​ജി. നാ​യ​ർ പ​റ​ഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സാധ്യതാ പഠനത്തിനും പരിശോധനയ്ക്കും മഹീന്ദ്ര ഗ്രൂപ്പിനെയാണ് ഏല്‍പിച്ചിരിക്കുന്നത്. പ​ദ്ധ​തി​ക്കാ​യി ആ​ളു​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ക​യോ മ​രം വെ​ട്ടി​മാ​റ്റു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല. ഒ​രു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റ​ൺ​വേ ഇ​വി​ടെ നി​ർ​മി​ക്കാം. 15 സീ​റ്റു​ള്ള ചെ​റു​വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ ലാ​ൻ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കും. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, മം​ഗ​ളൂരു എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് ഇ​വി​ടെ​നി​ന്ന് സ​ർ​വീ​സ് ന​ട​ത്താ​നും സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ദ്ദേ​ഹം ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ട് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ.​ജ്യോ​തി​ലാ​ലി​ന് സ​മ​ർ​പ്പി​ക്കും. 

ക​ഴി​ഞ്ഞ മാ​ർ​ച്ച് മാ​സ​ത്തി​ൽ ബം​ഗ​ളൂരു എ​യ​ർ​പോ​ർ​ട്ട് മു​ത​ൽ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി വ​രെ ഇ​വ​ർ ഹെ​ലി​കോ​പ്റ്റ​ർ ടാ​ക്സി സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ സ​ർ​വീ​സ് ആ​ണി​ത്. 80 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 28 ഏ​ക്ക​റും സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ണ്ട്. ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യാ​ൽ ബാ​ക്കി 52 ഏ​ക്ക​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ജ​ന​ങ്ങ​ൾ സ​ന്ന​ദ്ധ​രാ​ണെ​ന്നും ബ​ഷീ​ർ പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ ഉ​പേ​ക്ഷി​ച്ചെ​ന്ന് ക​രു​തി​യ പ​ദ്ധ​തി​ക്ക് ജീ​വ​ൻവ​ച്ച​ത് ഇ​ത്ത​വ​ണ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച​തോ​ടെ​യാ​ണ്.

kasaragod, kerala, news, GoldKing-ad, Mahindra group visits Periya air strip.