മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേക്ക് ; പിന്തുണ അറിയിച്ച് മായാവതി


ഭോപ്പാൽ ഡിസംബര്‍ 12.2018 ● മധ്യപ്രദേശിൽ സർക്കാർ രൂപീകരണത്തിന് കോൺഗ്രസിനെ ക്ഷണിച്ച് ഗവർണർ.ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്,സർക്കാർ രൂപീകരണത്തിന് സമയം തേടി ഗവര്‍ണർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷണം. അതേസമയം മധ്യപ്രദേശിൽ കോൺഗ്രസിനെ പിന്തുണക്കുമെന്ന് ബി.എസ്.പി നേതാവ് മായാവതി അറിയിച്ചു. കോൺഗ്രസിൻെറ ചില നയങ്ങളിൽ അഭിപ്രായ വിത്യാസമുണ്ടെങ്കിലും ആവശ്യമുണ്ടെങ്കിൽ രാജസ്ഥാനിലും കോൺഗ്രസിനെ പിന്തുണക്കും. ബി.ജെ.പിയെ പുറത്താക്കാൻ വേണ്ടി മാത്രമാണ് ജനം കോൺഗ്രസ്സിന് വോട്ട് നൽകിയതെന്ന് മായാവതി കൂട്ടിച്ചേർത്തു. ബി.ജെ.പിയുടെ ശക്തി ഇല്ലാതാക്കുകയായിരുന്നു തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുടെ പ്രഥമലക്ഷ്യം

നേരത്തെ ബിജെപിയും സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ നിയമപ്രകാരം വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ ഗവർണർ ആനന്ദിബെൻ പട്ടേൽ ക്ഷണിക്കുകയായിരന്നു. 


madhya-pradesh-congress-govt