കെ​ട്ടി​ട​നി​ർ​മാ​ണ അ​നു​മ​തി​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം അ​ട്ടി​മ​റി​ക്ക​രു​ത്: ലെ​ൻ​സ്ഫെ​ഡ്


കാ​സ​ർ​ഗോ​ഡ്  ഡിസംബർ 11, 2018 • ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ അ​നു​മ​തി​ക്കാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന സ്വ​കാ​ര്യ സോ​ഫ്റ്റ്‌​വെ​യ​റാ​യ ഐ​ബി​പി​എം​എ​സ് നി​ര​വ​ധി അ​പാ​ക​ത​ക​ൾ നി​റ​ഞ്ഞ​താ​ണെ​ന്നും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നി​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ലെ​ൻ​സ്ഫെ​ഡ്) ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ പ​ത്തോ​ളം ഡ്രോ​യിം​ഗ് സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഉ​ണ്ടെ​ന്നി​രി​ക്കേ, ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക ക​ന്പ​നി​യാ​യ ഓ​ട്ടോ​കാ​ഡി​നെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഐ​ബി​പി​എം​എ​സ്. ഒ​രു കം​പ്യൂ​ട്ട​റി​ൽ മാ​ത്രം ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ഒ​രു ഓ​ട്ടോ​കാ​ഡ് സോ​ഫ്റ്റ് വെ​യ​റി​ന് മു​ക്കാ​ൽ​ല​ക്ഷ​ത്തി​ല​ധി​ക​മാ​ണ് വി​ല.

കൂ​ടാ​തെ പു​തു​ക്കു​ന്ന​തി​ന് പ്ര​തി​വ​ർ​ഷം വ​ൻ​തു​ക ഈ​ടാ​ക്കു​ക​യും ചെ​യ്യു​ന്നു.
ഇ​ത് കേ​ര​ള​ത്തി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വ​രു​ന്ന ലൈ​സ​ൻ​സി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​വ​യ്ക്കു​ന്നു.

ഓ​രോ സ്ഥ​ല​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ, വി​വി​ധ പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ച്, ഐ​ബി​പി​എം​എ​സ് വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​തും പ്ര​ധാ​ന ന്യൂ​ന​ത​യാ​ണ്.

ന​വ​കേ​ര​ള നി​ർ​മി​തി​ക്കാ​യി നാ​ടും ജ​ന​ങ്ങ​ളും പ​രി​ശ്ര​മി​ക്കു​മ്പോ​ൾ, കേ​ര​ള​ത്തി​ലെ കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന​ത് കേ​വ​ലം ക​ച്ച​വ​ട​താ​ത്പ​ര്യ​വും സ്വാ​ർ​ഥ​ത​യു​മാ​ണെ​ന്ന് ലെ​ൻ​സ്ഫെ​ഡ് ആ​രോ​പി​ച്ചു.

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ൽ ന​ട​പ്പാ​ക്കി വി​ജ​യി​ച്ച 'സു​വേ​ഗ’ സോ​ഫ്റ്റ്‌​വെ​യ​ർ എ​ല്ലാ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ന​ട​പ്പാ​ക്കു​ക​യോ നി​ല​വി​ലു​ള്ള 'സ​ങ്കേ​തം’ സോ​ഫ്റ്റ്‌​വെ​യ​ർ കൂ​ടു​ത​ൽ വി​ക​സി​പ്പി​ച്ച് ന​ട​പ്പാ​ക്കു​ക​യോ ചെ​യ്യു​ക, ഓ​ണ്‍​ലൈ​ൻ ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വെ​യ​ർ മു​ഖേ​ന മാ​ത്രം ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ധ​ർ​ണ​യി​ലൂ​ടെ ഉ​ന്ന​യി​ച്ചു.

ജി​ല്ല​യി​ലെ മൂ​ന്ന് മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ മു​ന്നി​ലും ലെ​ൻ​സ്ഫെ​ഡ് ഒ​രേ​സ​മ​യം ധ​ർ​ണ​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

കാ​സ​ർ​ഗോ​ഡ് മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ സം​സ്ഥാ​ന ട്ര​ഷ​റ​ർ സി.​എ​സ്.​വി​നോ​ദ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ സെ​ക്ര​ട്ട​റി എ.​സി.​ജോ​ഷി, എ.​ദി​വാ​ക​ര​ൻ, സു​രേ​ന്ദ്ര​കു​മാ​ർ, കെ.​എ.​സാ​ലി, വി.​കെ.​ജോ​യ്, മ​ധു എ​സ്.​നാ​യ​ർ, മു​ഹ​മ്മ​ദ് റാ​ഷി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

kasaragod, kerala, news, jhl builders ad, LENSFED on online facility of building making permission.