കുമ്പളയിൽ അശ്വമേധം തുടങ്ങി


കുമ്പള ഡിസംബര്‍ 06.2018 ● സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അശ്വമേധം കുഷ്ഠരോഗ നിർണ്ണയ ഗൃഹ സന്ദർശന പരിപാടി സി എച് സി റോഡിൽ നാരായണന്റെ വീട് സന്ദർശിച്ചുകൊണ്ട്  കുമ്പളഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.ഈശ്വരനായ്ക് ആരോഗ്യ സന്ദേശം നൽകി.സ്വാഗതം ഹെൽത്ത്‌ ഇൻസ്പെക്ടർ എം ചന്ദ്രനും നന്ദി 
ജെ.എച് ഐ പ്രീജിത്തും പറഞ്ഞു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാലചന്ദ്രൻ .സി.സി ,ജെ.പി.എച്ച് എൻ ശാരദ ആശവർക്കർ വീണ,വളന്റീയർമാരായ ഹംദാൻ, ഗിരിധര എന്നിവരും സംബബന്ധിച്ചു.ഡിസംബർ 5 മുതൽ രണ്ടാഴ്ചകാലമാണ് കുഷ്ഠരോഗ നിർണ്ണയ ക്യാമ്പയിൻ കുഷ്ഠരോഗ നിർമ്മാർജ്ജനത്തിലേക്കുള്ള ഈ പരിപാടിയിൽ മുഴുവൻ ആളുകളും സഹകരിക്കണമെന്നു ഉത്ഘാടനവേളയിൽ പ്രസിഡന്റ് അഭ്യർഥിച്ചു.

leprocy-detection-campaign-kumbla