യോഗി ആദിത്യനാഥിന്റെ പരിപാടിയിലെ ഭാരവാഹിത്വം നിഷേധിച്ച് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ. പുണ്ഡരീകാക്ഷ രംഗത്ത്


കുമ്പള ഡിസംബര്‍ 07.2018 ● യോഗി ആദിത്യനാഥിന്റെ പരിപാടിയിലെ ഭാരവാഹിത്വം നിഷേധിച്ച് കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ. പുണ്ഡരീകാക്ഷ രംഗത്ത്. ഡിസംബർ 26 ന് കാസർഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഹിന്ദു സമാജോൽസവത്തിൽ താൻ പങ്കെടുക്കുമെന്ന് പറഞ്ഞിട്ടില്ല എന്ന് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ടരികാക്ഷ വോയ്സ് ക്ലിപ്പിലൂടെ അറിയിച്ചു. എന്നാൽ ഒരു പ്രമുഖ ചാനൽ പുറത്ത് വിട്ട വീഡിയോയിൽ സംഘാടക സമിതി ചെയർമാൻ ശശിധര പറയുന്നത്, കുമ്പള പഞ്ചായത്ത് പ്രസിഡന്റും മുസ് ലിം ലീഗിന്റെ ദലിത് ലീഗ് നേതാവുമായ പുണ്ടരികാക്ഷ സംഘാടക സമിതിയുടെ വൈസ് പ്രസിഡന്റ് ആണ് എന്നാണ്. അതേ സമയം സമ്മർദ്ധത്തിലായ മുസ് ലിം ലീഗ് നേതൃത്വം നാളെ പത്ര സമ്മേളനം വിളിച്ച് കാര്യം വിശദീകരിക്കും എന്ന നിലപാടിലാണ്.

leaders-in-hindu-samajolsava-samithi