കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ 'കുതിപ്പ്' പദ്ധതി: കുട്ടികളുടെ തെരഞ്ഞെടുപ്പ് 8ന്കാസര്‍കോട്: ഡിസംബര്‍ 05.2018. അഞ്ചാം ക്ലാസ്സ് മുതൽ എട്ടുവരെയുള്ള കുട്ടികള്‍ക്ക് വിദഗ്ധ പരിശീലനം നൽകി അവരെ ജില്ലയുടെ കായിക മേഖലയ്ക്ക് സംഭാവന ചെയ്യുന്നതിനായി കാസർകോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'കുതിപ്പ്' പദ്ധതിയുടെ തെരഞ്ഞെടുപ്പ് ഡിസംബർ എട്ടിന് നടക്കും. ഉപജില്ലാടിസ്ഥാനത്തിലാണ് കുട്ടികളുടെ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ ഡിസംബര്‍ 12ന് ജില്ലാ പഞ്ചായത്ത് ഓഫിസില്‍ എത്തിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ഡിസംബര്‍ 26,27,28 തിയ്യതികളില്‍ ഉപജില്ലാടിസ്ഥാനത്തില്‍ റസിഡന്‍ഷ്യല്‍ ട്രൈനിംഗ് നല്‍കും.തെരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്രങ്ങള്‍: ബേക്കൽ - ജി.എച്ച്.എസ്.എസ് ബാര, ചിറ്റാരിക്കൽ - സെന്റ് ജൂഡ് എച്ച്.എസ്.എസ് വെള്ളരിക്കുണ്ട്, ചെറുവത്തൂർ - കാലിക്കടവ് പഞ്ചായത്ത് സ്റ്റേഡിയം, കുമ്പള -എന്‍.എച്ച്.എസ്.എസ് പെര്‍ഡാല, കാസര്‍കോട് - ഗവ. കോളേജ് ഗ്രൗണ്ട്, ഹൊസ്ദുര്‍ഗ് - രാജാസ് എച്ച്.എസ്.എസ് നീലേശ്വരം, മഞ്ചേശ്വരം - മണ്ണംകുഴി മൈതാനം ഉപ്പള.


kasaragod, kerala, news, 'Kuthipp' scheme; election for students on 8th.