കുഞ്ചത്തൂരിൽ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം. പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു. നിരവധി വാഹനങ്ങൾ തകർത്തു.


മഞ്ചേശ്വരം ഡിസംബര്‍ 14.2018 ●  കുഞ്ചത്തൂരിൽ ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം. നിരവധി വാഹനങ്ങൾ തകർത്തു. കടകൾ എറിഞ്ഞു തകർത്തതായും റിപ്പോർട്ടുണ്ട്. ഒരു ആരാധനാലയത്തിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് ബോർഡുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്നം ഉടലെടുത്തത്. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ബോർഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തന്നെ സംഘർഷം ഉണ്ടായിരുന്നു. അത് പോലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. ആരാധനാലയങ്ങളിൽ പരിപാടികൾ നടക്കുമ്പോൾ നൂറ് മീറ്റർ പരിധിയിൽ മാത്രമേ തോരണങ്ങൾ പാടുള്ളൂ എന്ന് നിഷ്കർഷിച്ചിരുന്നതായി പറയുന്നു. ഇത് ലംഘിക്കുന്നത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പറയുന്നു.

kunjathur-conflict